2006-ല്‍ നിര്യാതനായ കൗമാരക്കാരന്‍ അള്‍ത്താരയിലേയ്ക്ക്

2006-ല്‍ നിര്യാതനായ കൗമാരക്കാരന്‍ അള്‍ത്താരയിലേയ്ക്ക്

2006 ല്‍ നിര്യാതനായ കാര്‍ലോ അക്യുട്ടിസ് എന്ന ഇറ്റാലിയന്‍ കൗമാരക്കാരനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനു വഴിയൊരുങ്ങി. പതിനഞ്ചാം വയസ്സില്‍ രക്താര്‍ബുദം ബാധിച്ചാണു കാര്‍ലോ മരിച്ചത്. ഇറ്റാലിയന്‍ മാതാപിതാക്കളുടെ മകനായി ഇംഗ്ലണ്ടില്‍ ജനിച്ച കാര്‍ലോ ഇറ്റലിയില്‍ തന്നെയാണു വളര്‍ന്നത്. ദിവസവും ദിവ്യബലിയില്‍ പങ്കെടുക്കുക, കൂടെക്കൂടെ ജപമാല ചൊല്ലുക, ആഴ്ച തോറും കുമ്പസാരിക്കുക തുടങ്ങിയവയെല്ലാം കാര്‍ലോയുടെ ശീലങ്ങളായിരുന്നു. കമ്പ്യൂട്ടര്‍ അനുബന്ധവിഷയങ്ങളില്‍ വിദഗ്ദ്ധനായിരുന്ന കാര്‍ലോ ദിവ്യകാരുണ്യാത്ഭുതങ്ങളെ കുറിച്ചുള്ള ഒരു വെബ്സൈറ്റ് സ്ഥാപിച്ചു നടത്തിയിരുന്നു. കാര്‍ലോയുടെ മാദ്ധ്യസ്ഥത്താല്‍ അത്ഭുതം നടന്നു എന്ന് മാര്‍പാപ്പ അംഗീകരിച്ചതോടെയാണിത്.

കേരളത്തില്‍ ജനിച്ച ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവിനോടൊപ്പമാണ് കാര്‍ലോയുടെ നാമകരണത്തിനുള്ള ഉത്തരവും മാര്‍പാപ്പ പുറപ്പെടുവിച്ചത്. ഉറുഗ്വേയില്‍ നിന്നുള്ള മരിയ ഫ്രാന്‍സെസ്ക, എല്‍സാല്‍വദോറിലെ ഫാ. റുട്ടിലോ ഗാര്‍സിയ എന്നിവരേയും വൈകാതെ വിശുദ്ധരായി പ്രഖ്യാപിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org