
കത്തോലിക്കാസഭയിലെ ജീവിച്ചിരിക്കുന്ന കാര്‍ഡിനല്‍മാരില്‍ ഏറ്റവും പ്രായമുള്ളയാളായിരുന്ന കാര്‍ഡിനല്‍ ജോസഫ് ടോംകോ (98) നിര്യാതനായി. സ്ലോവാക്യ സ്വദേശിയായ അദ്ദേഹം റോമിലാണു താമസിച്ചിരുന്നത്. കബറടക്കം സ്ലോവാക്യയിലായിരിക്കും. 1985 ലാണു അദ്ദേഹം കാര്‍ഡിനല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്. വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം 16 വര്‍ഷത്തോളം വത്തിക്കാന്‍ സുവിശേഷവത്കരണകാര്യാലയത്തിന്റെ അദ്ധ്യക്ഷനായിരുന്നു. 2001 ല്‍ ഈ പദവിയില്‍ നിന്നു വിരമിച്ച ശേഷം അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസുകളുടെ പൊന്തിഫിക്കല്‍ സമിതി അദ്ധ്യക്ഷനാകുകയും ആ നിലയില്‍ നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ വത്തിക്കാന്‍ പ്രതിനിധിയായി പങ്കെടുക്കുകയും ചെയ്തു.