നിയുക്ത കാര്‍ഡിനല്‍ ആഫ്രിക്കന്‍ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍

നിയുക്ത കാര്‍ഡിനല്‍ ആഫ്രിക്കന്‍ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍

ആഗസ്റ്റ് 27 നു കാര്‍ഡിനല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ബിഷപ് റിച്ചാര്‍ഡ് കുയ്യ ബാവോബര്‍ ആഫ്രിക്കന്‍ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 63 കാരനായ ഇദ്ദേഹം ഘാന സ്വദേശിയാണ്. 2016 ലാണ് മെത്രാനായത്. അതിനു മുമ്പ് മിഷണറീസ് ഓഫ് ആഫ്രിക്ക എന്ന സന്യാസസമൂഹത്തിന്റെ സുപീരിയര്‍ ജനറലായിരുന്നു. വൈറ്റ് ഫാദേഴ്‌സ് എന്നറിയപ്പെടുന്ന ഈ സന്യാസസമൂഹത്തിന്റെ മേധാവിയാകുന്ന ആദ്യത്തെ ആഫ്രിക്കന്‍ വംശജനായിരുന്നു ബിഷപ് ബാവോബര്‍. ഈ സന്യാസസമൂഹത്തിലെ അംഗമെന്ന നിലയില്‍ ആഫ്രിക്കയിലെ നിരവധി രാജ്യങ്ങളില്‍ അദ്ദേഹത്തിനു പ്രവര്‍ത്തനപരിചയമുണ്ട്. റോമിലും ഫ്രാന്‍സിലും ഉപരിപഠനാര്‍ത്ഥം കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം പുതിയ ദൗത്യത്തില്‍ അദ്ദേഹത്തിനു സഹായകരമാകുമെന്നാണു പ്രതീക്ഷ.

ഇദ്ദേഹത്തോടൊപ്പം, നൈജീരിയായില്‍ നിന്നുള്ള ബിഷപ് പീറ്റര്‍ എബെര്‍ കൂടി ഈ പ്രാവശ്യം കാര്‍ഡിനലായി ഉയര്‍ത്തപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org