കാര്‍ഡിനല്‍ പിയെത്രോ ലെബനോനില്‍

കാര്‍ഡിനല്‍ പിയെത്രോ ലെബനോനില്‍

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെത്രോ പരോളിന്‍ ലബനോണില്‍ സന്ദര്‍ശനം നടത്തി. യുദ്ധസാഹചര്യം നിലനില്‍ക്കെ രാജ്യം സന്ദര്‍ശിക്കാനുള്ള കാര്‍ഡിനലിന്റെ തീരുമാനം ജനങ്ങളെ സ്പര്‍ശിച്ചു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ഇസ്രായേലിന്റെ വടക്കനതിര്‍ത്തിയായ ലബനനിലേക്ക് നീങ്ങുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ്, കാര്‍ഡിനല്‍ അവിടെ എത്തിയത്. തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വിശുദ്ധ സ്‌നാപകയോഹന്നാന്റെ തിരുനാളില്‍ നടത്തിയ ദിവ്യബലിയില്‍ കാര്‍ഡിനല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. എത്രയും വേഗം ഒരു മികച്ച ഭരണാധികാരിയെ തിരഞ്ഞെടുക്കാന്‍ രാജ്യത്തിന് സാധിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന കാര്‍ഡിനല്‍ അവിടെ ആവര്‍ത്തിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org