കാര്‍ഡിനല്‍ ഡാനീല്‍സ് നിര്യാതനായി

കാര്‍ഡിനല്‍ ഡാനീല്‍സ് നിര്യാതനായി

Published on

ബെല്‍ജിയന്‍ കത്തോലിക്കാസഭയുടെ നേതാവും ബ്രസ്സല്‍സ് ആര്‍ച്ചുബിഷപ്പുമായിരുന്ന കാര്‍ഡിനല്‍ ഗോഡ്ഫ്രീഡ് ഡാനീല്‍സ് നിര്യാതനായി. സമകാലിക സഭയുടെ വെല്ലുവിളികളെ നേരിടുന്നതിനു വലിയ സംഭാവനകള്‍ നല്‍കിയ സഭാനേതാവാണ് കാര്‍ഡിനല്‍ ഡാനീല്‍സ് എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചന സന്ദേശത്തില്‍ പ്രസ്താവിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആരാധനാക്രമ പരിഷ്കരണങ്ങള്‍ക്കു പിന്തുണ നല്‍കിയ കാര്‍ഡിനല്‍ ഡാനീല്‍സ് സഭയിലെ അധികാരവികേന്ദ്രീകരണത്തിനും മതാന്തരസംഭാഷണത്തിനും വേണ്ടി വാദിച്ചിരുന്ന ആളാണ്. ബെല്‍ജിയന്‍ രാജകുടുംബവുമായും രാഷ്ട്രീയനേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 86 വയസ്സായിരുന്നു. 1977-ല്‍ മെത്രാനായ അദ്ദേഹം 2010-ല്‍ വിരമിച്ചു.

logo
Sathyadeepam Online
www.sathyadeepam.org