കാര്‍ഡിനല്‍ വിസിന്‍സ്‌കിയെ വാഴ്ത്തപ്പെട്ടവനാക്കും

കാര്‍ഡിനല്‍ വിസിന്‍സ്‌കിയെ വാഴ്ത്തപ്പെട്ടവനാക്കും

പോളണ്ടിലെ 'രണ്ടാം സഹസ്രാബ്ദത്തിന്റെ സഭാദ്ധ്യക്ഷനായി' അറിയപ്പെട്ട കാര്‍ഡിനല്‍ സ്റ്റീഫന്‍ വിസിന്‍സ്‌കിയെ സെപ്തംബറില്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. പൂര്‍വ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരായ പോരാട്ടങ്ങളുടെ പേരില്‍ അറിയപ്പെടുന്നയാളാണ് കാര്‍ഡിനല്‍ വിസിന്‍സ്‌കി. സി. റോസാ മരിയ സാക്കാ എന്ന പോളിഷ് കന്യാസ്ത്രീയും കാര്‍ഡിനലിനോടൊപ്പം വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടും. പോളണ്ടിന്റെ തലസ്ഥാനമായ വാഴ്‌സോയിലായിരിക്കും ചടങ്ങ്. 2020-ല്‍ നിശ്ചയിച്ചിരുന്ന പ്രഖ്യാപനം കോവി ഡ് മൂലമാണ് ഈ വര്‍ഷത്തേക്കു മാറ്റിയത്.
1945 മുതല്‍ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടത്തിന്റെ പീഡനങ്ങള്‍ നേരിട്ടിരുന്ന പോളിഷ് കത്തോലിക്കാസഭയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും കാര്യമായ സംഭാവനകള്‍ ചെയ്ത വ്യക്തിത്വമാണ് കാര്‍ഡിനല്‍ വിസിന്‍സ്‌കി. മൂന്നു വര്‍ഷം ഭരണകൂടം അദ്ദേഹത്തെ വീട്ടുതടങ്കലില്‍ അടച്ചിട്ടുണ്ട്. 1981 ല്‍ നിര്യാതനായി.

Related Stories

No stories found.