റോം രൂപതയുടെ കാര്‍ഡിനല്‍ വികാരി കോവിഡ് ബാധിതനായി

റോം രൂപതയുടെ കാര്‍ഡിനല്‍ വികാരി കോവിഡ് ബാധിതനായി
Published on

റോം രൂപതയുടെ പേപ്പല്‍ വികാരിയായി പ്രവര്‍ത്തിക്കുന്ന കാര്‍ഡിനല്‍ ആഞ്ജെലോ ഡി ഡൊണാത്തിസ് കോവിഡ് ബാധിതനെന്നു സ്ഥിരീകരിച്ചു. കോവിഡ് ബാധിതനാകുന്ന ആദ്യത്തെ കാര്‍ഡിനലാണ് ഇദ്ദേഹം. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു കാര്‍ഡിനല്‍. അദ്ദേഹത്തിന്‍റെ അടുത്ത സഹപ്രവര്‍ത്തകരും നേരത്തെ മുതല്‍ നിരീക്ഷണത്തിലാണ്. ശാന്തമായും ആത്മവിശ്വാസത്തോടെയുമാണ് താന്‍ ഈ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്നതെന്നും ദൈവത്തിനും ജനങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും തന്നെ ഭരമേല്‍പിക്കുന്നതായും കാര്‍ഡിനല്‍ ആശുപത്രിയില്‍ നിന്ന് റോം രൂപതയിലെ വിശ്വാസികളെ അറിയിച്ചു.

ഇതോടെ ആകെ ആറു പേര്‍ക്ക് വത്തിക്കാന്‍ സിറ്റിയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു കോവിഡ് ബാധയില്ലെന്നു വത്തിക്കാന്‍ വക്താവ് അറിയിച്ചു. വത്തിക്കാന്‍ മ്യൂസിയങ്ങള്‍, വ്യാപാരശാല എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കു പുറമെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ ഒരു ഉദ്യോഗസ്ഥനും കോവിഡ് ബാധിച്ചിട്ടുണ്ട്. 170 പേര്‍ക്ക് ടെസ്റ്റ് നടത്തി രോഗബാധയില്ലെന്നു കണ്ടെത്തിയതായും ശുചിത്വവും സാമൂഹിക അകലവും ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ വത്തിക്കാന്‍ സിറ്റിയില്‍ സ്വീകരിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org