കാര്‍ഡിനല്‍ സെന്നിനെ ജാമ്യത്തില്‍ വിട്ടു

കാര്‍ഡിനല്‍ സെന്നിനെ ജാമ്യത്തില്‍ വിട്ടു

ഹോങ്കോംഗില്‍ അധികാരികള്‍ അറസ്റ്റ് ചെയ്ത കാര്‍ഡിനല്‍ ജോസഫ് സെന്നിനെ പോലീസ് സ്റ്റേഷനില്‍ നിന്നു ജാമ്യത്തില്‍ വിട്ടു. കാര്‍ഡിനലിന്റെ അറസ്റ്റില്‍ വത്തിക്കാന്‍ ഉത്കണ്ഠ രേഖപ്പെടുത്തി ഉടനെയായിരുന്നു മോചനം. ഹോങ്കോംഗ് അതിരൂപതാ മുന്‍ ആര്‍ച്ചുബിഷപ്പാണ് 90 കാരനായ കാര്‍ഡിനനല്‍ സെന്‍. ഹോങ്കോംഗില്‍ ചൈനയുടെ ഇടപെടലുകള്‍ക്കും ജനാധിപത്യധ്വംസനങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതിഷേധിക്കുന്നയാളാണ് അദ്ദേഹം. ജനാധിപത്യപ്രക്ഷോഭം നടത്തിയവര്‍ക്കു നിയമസേവനം ലഭ്യമാക്കാന്‍ സഹായിച്ചുവെന്ന പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

1996 ല്‍ ഹോങ്കോംഗില്‍ മെത്രാനാകുന്നതിനു മുമ്പ് സലേഷ്യന്‍ സന്യാസസമൂഹത്തിന്റെ ചൈനാ പ്രൊവിന്‍ഷ്യലായി ആറു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. 2009 ല്‍ വിരമിച്ചുവെങ്കിലും ചൈനയിലെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായി അദ്ദേഹം തുടര്‍ന്നു. ചൈനീസ് ഭരണകൂടവുമായി ധാരണയിലെത്താനും പൂര്‍ണ നയതന്ത്രബന്ധങ്ങള്‍ സ്ഥാപിക്കാനുമുള്ള വത്തിക്കാന്റെ നീക്കത്തിനും എതിരായിരുന്നു കാര്‍ഡിനല്‍ സെന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org