കോംഗോയിലെ കാര്‍ഡിനല്‍ പസ്‌നിയ നിര്യാതനായി

കോംഗോയിലെ കാര്‍ഡിനല്‍ പസ്‌നിയ നിര്യാതനായി

ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കാര്‍ഡിനല്‍ ലോറന്റ് മോന്‍സെംഗ്വോ പസ്‌നിയ (81) നിര്യാതനായി. നീതിയുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും മനുഷ്യനായിരുന്നു കാര്‍ഡിനലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കോംഗോയിലെ കിന്‍ഷാസാ അതിരൂപതയുടെ അദ്ധ്യക്ഷനായിരുന്നു 2008 മുതല്‍ 2018 വരെ കാര്‍ഡിനല്‍ പസ്‌നിയ. കോംഗോയുടെ തലസ്ഥാന നഗരമായ കിന്‍ഷാസ ആസ്ഥാനമായു ള്ള ഈ അതിരൂപതയില്‍ 70 ലക്ഷം കത്തോലിക്കരുണ്ട്. 8.7 കോടി ജനങ്ങളുള്ള കോംഗോയില്‍ 3.5 കോടി ജനങ്ങള്‍ കത്തോലിക്കരാണ്. റോമിലും ജറുസലേമിലും ബൈബിളില്‍ ഉന്നതപഠനം നടത്തിയിട്ടുള്ള കാര്‍ഡിനല്‍ പസ്‌നിയ 1980-ല്‍ തന്റെ നാല്‍പതാം വയസ്സിലാണ് മെത്രാനായത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org