
നവംബര്‍ ആദ്യവാരത്തില്‍ കാമറൂണില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയ കാര്‍ഡിനല്‍ ക്രിസ്റ്റ്യന്‍ ടുമിയെ മോചിപ്പിച്ചു. ദൗവാല ആര്‍ച്ചുബിഷപ്പായി വിരമിച്ച 90 വയസ്സുകാരനാണ് തട്ടിയെടുക്കപ്പെട്ട കാര്‍ഡിനല്‍. വിഘടനവാദികളായ കലാപകാരികളാണ് കാര്‍ഡിനലിനെ ബന്ദിയാക്കിയിരുന്നതെന്നു അദ്ദേഹത്തിന്റെ രൂപതാധികാരികള്‍ അറിയിച്ചു. ഒരു പ്രാദേശിക നേതാവിനെയും കാര്‍ഡിനലിനൊപ്പം ബന്ദിയാക്കിയിരുന്നു. അദ്ദേഹത്തെ മോചിപ്പിച്ചിട്ടില്ല. കാമറൂണില്‍ നടന്നു വരുന്ന ആഭ്യന്തര സംഘര്‍ഷങ്ങളുടെ ഭാഗമാണ് ഇതെന്നു കരുതപ്പെടുന്നു.