40 ദിവസങ്ങള്‍ക്കു ശേഷം പുരോഹിതന്‍ ബന്ദികളില്‍ നിന്നു മോചിതനായി

40 ദിവസങ്ങള്‍ക്കു ശേഷം പുരോഹിതന്‍ ബന്ദികളില്‍ നിന്നു മോചിതനായി

നൈജീരിയായില്‍ 40 ദിവസം അക്രമികളുടെ തടവില്‍ കഴിഞ്ഞ കത്തോലിക്കാ പുരോഹിതന്‍ ഫാ. ഫെലിക്‌സ് സകാരി ഫിഡ്‌സണ്‍ മോചിപ്പിക്കപ്പെട്ടു. കഴിഞ്ഞ മാര്‍ച്ച് 24 നു തന്റെ ഇടവകയില്‍ നിന്നു രൂപതാ ആസ്ഥാനത്തേയ്ക്കുള്ള യാത്രക്കിടെയാണ് ഫാ. ഫിഡ്‌സണ്‍ തട്ടിയെടുക്കപ്പെട്ടത്. തുടര്‍ന്ന് രൂപതാധികാരികളുടെ ആഹ്വാനപ്രകാരം രൂപതയിലെങ്ങും മോചനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകളും മറ്റും നടന്നു വരികയായിരുന്നു. മോചനത്തിനു സഹായിച്ചവര്‍ക്കെല്ലാം അധികാരികള്‍ നന്ദി പറഞ്ഞു.

20 കോടിയില്‍ പരം ജനങ്ങളുള്ള നൈജീരിയായില്‍ പകുതിയോളം പേര്‍ ക്രൈസ്തവരാണ്. 2009 മുതല്‍ രാജ്യം ഇസ്ലാമിക തീവ്രവാദികളുടെ പലതരത്തിലുള്ള അക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. 2021 ല്‍ മാത്രം നൈജീരിയായിലെ 25 കത്തോലിക്കാ പുരോഹിതരും പാസ്റ്റര്‍മാരും കൊല്ലപ്പെടുകയോ തട്ടിയെടുക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org