ബന്ദിയാക്കപ്പെട്ട നൈജീരിയന്‍ വൈദികനെ മോചിപ്പിച്ചു

ബന്ദിയാക്കപ്പെട്ട നൈജീരിയന്‍ വൈദികനെ മോചിപ്പിച്ചു

നൈജീരിയയില്‍ കഴിഞ്ഞ മാസം അക്രമികള്‍ തട്ടിക്കൊണ്ടു പോയ ഫാ. ജോ കെകെ വിമോചിതനായി. രണ്ടാഴ്ച അദ്ദേഹം ബന്ദികളുടെ തടവില്‍ കഴിഞ്ഞിരുന്നു. 75 കാരനായ അദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ്. പള്ളിയില്‍ നടത്തിയ ആക്രമണത്തില്‍ 33 കാരനായ ഫാ. ബെല്ലോ കൊല്ലപ്പെട്ടിരുന്നു. നൈ ജീരിയായിലെ കത്തോലിക്കാ വൈദികര്‍ വളരെ വെല്ലുവിളിക്കപ്പെടുന്ന സാഹചര്യത്തിലാണു കഴിയുന്നതെന്നു ആര്‍ച്ചുബിഷപ് മാത്യു എന്‍ഡാഗോസോ പറഞ്ഞു. നൈജീരിയായിലെ സുരക്ഷാസേനകള്‍ അവരുടെ മയക്കം വിട്ടുണരണമെന്നും ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org