
ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ മെഡിറ്ററേനിയന്‍ മെത്രാന്മാരുടെ ഒരു സമ്മേളനത്തിനു പോകാനിരുന്ന ഉക്രെനിയന്‍ കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് സ്യാത്തോസ്ലാവ് ഷെവ്ചുക് യുദ്ധസാദ്ധ്യത മുന്നില്‍ കണ്ട് യാത്ര റദ്ദാക്കുകയും ഉക്രെയിനില്‍ തുടരുകയുമായിരുന്നു. യുദ്ധവേളയില്‍ തന്റെ വിശ്വാസികള്‍ക്കൊപ്പമായിരിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇപ്പോഴദ്ദേഹം കിവിലെ കത്തീഡ്രലിനടിയിലെ ബങ്കറില്‍ കഴിയുകയാണ്. ഉക്രെയിനിനെ സഹായിക്കുന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി 2011 ല്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 41 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. 23 പൗരസ്ത്യകത്തോലിക്കാസഭകളില്‍ ഏറ്റവും വലുതാണ് നാല്‍പതു ലക്ഷത്തിലേറെ വിശ്വാസികളുള്ള ഉക്രെനിയന്‍ ഗ്രീക് കത്തോലിക്കാസഭ.
മേജര്‍ ആര്‍ച്ചുബിഷപ് ഷെവ്ചുക്കുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഫോണില്‍ സംസാരിച്ചിരുന്നു. സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നു മാര്‍പാപ്പ അദ്ദേഹത്തിനുറപ്പു നല്‍കി.