പാപ്പായുടെ കര്‍ദിനാള്‍ ഉപദേശകസംഘം യോഗം ചേര്‍ന്നു

പാപ്പായുടെ കര്‍ദിനാള്‍ ഉപദേശകസംഘം യോഗം ചേര്‍ന്നു

ഫ്രാന്‍സിസ് പാപ്പായുടെ ഉപദേശക സമിതിയിലെ (സി 9) കാര്‍ഡിനല്‍മാരുടെ യോഗം ജൂണ്‍ പതിനേഴു മുതല്‍ വത്തിക്കാനില്‍ നടത്തി. 2024 ലെ മൂന്നാമത്തെ സമ്മേളനമാണിത്. റോമന്‍ കൂരിയയുടെ നവീകരണ പദ്ധതിയിലും, സഭയുടെ ഭരണ സംവിധാനങ്ങളിലും, പാപ്പായെ സഹായിക്കുന്നതിനു വേണ്ടിയാണ് 9 കര്‍ദിനാളമാരുടെ ഉപദേശകസംഘത്തിനു ഫ്രാന്‍സിസ് പാപ്പാ രൂപം നല്‍കിയത്.

ഏപ്രില്‍ മാസം നടന്ന ചര്‍ച്ചകളില്‍, ഉക്രൈനിലേയും, വിശുദ്ധ നാട്ടിലെയും യുദ്ധസാഹചര്യങ്ങള്‍, രൂപതാഭരണസംവിധാനങ്ങളില്‍ നടപ്പിലാക്കേണ്ട പരിഷ്‌കാരങ്ങള്‍, സഭയില്‍ സ്ത്രീകളുടെ പങ്ക്, എന്നെ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്.

ബോംബെ അതിരൂപതാദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഈ ഉപദേശകസമിതിയില്‍ അംഗമാണ്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെത്രൊ പരോളിന്‍, വത്തിക്കാന്‍ നഗരത്തിനും ഭരണകാര്യാലയത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ഫെര്‍ണാണ്ടൊ വേര്‍ഗെസ് അല്‍സാഗ, കോംഗൊയിലെ കിന്‍ഷാസ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കാര്‍ഡിനല്‍ ഫ്രിദൊളിന്‍ അമ്പോംഗൊ ബെസുംഗൂ, അമേരിക്കന്‍ ഐക്യനാടുകളിലെ ബോസ്റ്റണ്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കാര്‍ഡിനല്‍ ഷോന്‍ പാട്രിക് ഒ മാല്ലീ, സ്‌പെയിനിലെ ബര്‍സെല്ലോണ അതിരൂപതയുടെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ഹുവാന്‍ ഹൊസേ ഒമേല്ല ഒമേല്ല, കാനഡയിലെ ക്‌ബെക് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കാര്‍ഡിനല്‍ ജെറാള്‍ഡ് ലക്രോയ്, ലക്‌സംബര്‍ഗ് ആര്‍ച്ചുബിഷപ്പ് കാര്‍ഡിനല്‍ ജോണ്‍ ക്ലോഡ് ഹൊള്ളെറിക്, ബ്രസീലിലെ സാവൊ സാര്‍വദോര്‍ ദ ബഹീയ അതിരൂപതാധ്യക്ഷന്‍ കാര്‍ഡിനല്‍ സേര്‍ജൊ ദ റോഷ എന്നിവരാണ് ഇതര അംഗങ്ങള്‍. ബിഷപ്പ് മാര്‍ക്കൊ മെല്ലീനൊയാണ് ഈ ഒമ്പതംഗ കാര്‍ഡിനല്‍ ഉപദേശകസമിതിയുടെ സെക്രട്ടറി. കാര്‍ഡിനല്‍ സംഘത്തിന്റെ ആദ്യയോഗം 2013 ഒക്‌ടോബര്‍ 1-നാണ് നടന്നത്. 2024 ലെ മൂന്നാമത്തെ സമ്മേളനമാണിത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org