ബുഡാപെസ്റ്റ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് പ്രത്യാശയുടെ അടയാളമാകും -കാര്‍ഡിനല്‍ എര്‍ദോ

ബുഡാപെസ്റ്റ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് പ്രത്യാശയുടെ അടയാളമാകും -കാര്‍ഡിനല്‍ എര്‍ദോ
Published on

വരുന്ന സെപ്തംബറില്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് കോവിഡ് പകര്‍ച്ചവ്യാധിയില്‍ ഉഴലുന്ന ലോകത്തിനു പ്രത്യാശയുടെ മഹത്തായ ഒരടയാളമാകുമെന്നു ബുഡാപെസ്റ്റ് അതിരൂപതാദ്ധ്യക്ഷനായ കാര്‍ഡിനല്‍ പീറ്റര്‍ എര്‍ദോ പ്രസ്താവിച്ചു. 52-ാമത് ദിവ്യകാരുണ്യ കോണ്‍ഗ്രസ് 2020 ല്‍ നടക്കേണ്ടതായിരുന്നു. കോവിഡ് മൂലം മാര്‍പാപ്പ അതു 2021 സെപ്തംബര്‍ 5-12 ലേക്കു നീട്ടി വയ്ക്കുകയായിരുന്നു.
സഭയുടെ സാമൂഹ്യജീവിതത്തിന്റെ ശക്തിസ്രോതസ്സ് ദിവ്യകാരുണ്യമാണെന്നു കോവിഡ് കാലം കാണിച്ചു തന്നുവെന്നു കാര്‍ഡിനല്‍ എര്‍ദോ ചൂണ്ടിക്കാട്ടി. ദിവ്യബലി ഓണ്‍ലൈനിലൂടെ സംപ്രേഷണം ചെയ്യാന്‍ ഇടവകകള്‍ പഠിച്ചുവെങ്കിലും വ്യക്തിപരമായ അനുഭവത്തി നു അതു പകരമല്ലെന്നു മനസ്സിലാക്കുകയും ചെയ്തു.
"എന്റെ ഉറവകള്‍ നിന്നിലാണ്" എന്ന സങ്കീര്‍ത്തനവാക്യമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org