
ബ്രസീലിലെ സാവോ സാല്‍വദോര്‍ മുന്‍ അതിരൂപതാധ്യക്ഷന്‍ കാര്‍ഡിനല്‍ ജെരാള്‍ ഡോ മജെല്ലാ ആഗ്നെലോ നിര്യാതനായി. 89 വയസ്സായിരുന്നു. പരി. സഭാമാതാവിനു ദീര്‍ഘവര്‍ഷങ്ങളിലെ സമര്‍പ്പിതസേവനം നല്‍കിയ അപ്പസ്‌തോലിക തീക്ഷ്ണതയുള്ള വ്യക്തിത്വമായിരുന്നു കാര്‍ഡിനലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരാധനാക്രമ പരിഷ്‌കരണങ്ങളുടെ ശരിയായ വ്യാഖ്യാതാവും മാര്‍പാപ്പയോടും സഭയോടും വിശ്വസ്തത പുലര്‍ത്തിയ അജപാലകനുമായിരുന്നു കാര്‍ഡിനലെന്നു ബ്രസീലിയന്‍ മെത്രാന്‍ സംഘം അനുസ്മരിച്ചു. 1978-ല്‍ മെത്രാനായി. വത്തിക്കാന്‍ ആരാധനാ-കൂദാശാ കാര്യാലയത്തിന്റെ സെക്രട്ടറിയായി 1991 മുതല്‍ 1999 വരെ റോമില്‍ പ്രവര്‍ത്തിച്ചിരുന്നു. 1999 ല്‍ സാവോ സാല്‍വദോര്‍ അതിരൂപതാധ്യക്ഷനും 2001 ല്‍ കാര്‍ഡിനലുമായി. ബ്രസീലിയന്‍ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ല്‍ വിരമിച്ചു.