
ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കീനോഫാസോയില്‍ ഇസ്ലാമിക തീവ്രവാദികള്‍ 150 ലേറെ പേരെ കൂട്ടക്കൊല യ്ക്കു വിധേയരാക്കി. ഇവരില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ് എന്ന് എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എ സി എന്‍) എന്ന സംഘടന അറിയിച്ചു.
ഒക്‌ടോബര്‍ 6 മുതലായിരുന്നു അക്രമം. കഴിഞ്ഞ ഏതാനും മാസങ്ങ ളായി ഈ പ്രദേശത്ത് ഇസ്ലാമിക തീവ്രവാദികളുടെ അക്രമങ്ങളും ഭീകരതയും വര്‍ധിച്ചുവരികയായിരുന്നു വെന്ന് എ സി എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച കുര്‍ബാനയ്ക്കുശേഷം വിശ്വാസികള്‍ ഒരു വ്യാപാര സ്ഥലത്ത് ഒത്തുകൂടിയിരുന്ന വേളയില്‍ ആയിരുന്നു അക്രമം.
ടെലിഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിച്ചശേഷം അക്രമികള്‍ തലങ്ങും വിലങ്ങും വെടിവയ്ക്കുകയും കടകള്‍ കൊള്ളയടിക്കുകയും കെട്ടിടങ്ങള്‍ക്ക് തീയിടുകയുമാണ് ചെയ്തത്. ഏതാനും മനുഷ്യരെയും അവര്‍ അഗ്‌നിക്കിരയാക്കി. അക്രമികള്‍ പിറ്റേന്ന് ഇതേ സ്ഥലത്തേക്ക് മടങ്ങി വരികയും പരിക്കേറ്റ വരെ ശുശ്രൂഷിക്കുകയായിരുന്ന വൈദ്യചികിത്സാവിഭാഗം ജീവനക്കാരെ കൊലപ്പെടുത്തുകയും ചെയ്തു.
പിന്നീടുള്ള ദിവസങ്ങളിലും ഭീകരവാദികള്‍ ഇടയ്ക്കിടെ മടങ്ങി വരികയും ജീവനോടെ പുറത്തു കാണുന്നവരെ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. ആളുകളെ അവരുടെ വീടുവിട്ട് ഓടിപ്പോകാന്‍ നിര്‍ബന്ധിക്കുക യാണ് ഭീകരവാദികള്‍ ചെയ്യുന്നത്.
ഇതിനായി ആളുകളെ പ്രത്യേക മാനദണ്ഡങ്ങള്‍ ഇല്ലാതെ കൊന്നുകൊണ്ട് അവര്‍ ഭീതി വിതയ്ക്കുകയാണ് ചെയ്യുന്നതെന്ന് ഇടവക വികാരിയായ ഫാ. ആന്ദ്രേ പോര്‍ അറിയിച്ചു.
ബുര്‍ക്കിനോഫാസോയില്‍ ഈ വര്‍ഷം ആകെ 400 പേര ഇസ്ലാമിക ഭീകരവാദികള്‍ കൊന്നതായിട്ടാണ് കണക്ക്.