ബ്രിട്ടനില്‍ കന്യാസ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നു

ഏറെ കാലമായി പുതിയ അര്‍ത്ഥിനികളില്ലാതെ പ്രതിസന്ധിയിലായിരുന്ന യു.കെ.യിലെ കത്തോലിക്ക സന്യാസിനീസമൂഹങ്ങളില്‍ പുതിയ വസന്തം വിടരുന്നതിന്‍റെ സൂചനകള്‍. 2015-ല്‍ 45 സ്ത്രീകളാണ് ബ്രിട്ടനില്‍ സന്യാസിനിമാരായി വ്രതമെടുത്തത്. ഇവരില്‍ പതിനാലു പേരും 30-ല്‍ താഴെ പ്രായമുള്ളവരാണ്. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്രയും പേര്‍ സന്യാസവ്രതം സ്വീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു. 2004-ല്‍ വെറും ഏഴു സ്ത്രീകള്‍ മാത്രമാണ് ബ്രിട്ടനില്‍ സന്യാസം സ്വീകരിച്ചത്. ഉന്നത വിദ്യാഭ്യാസയോഗ്യതകള്‍ നേടിയ ശേഷം എഡിന്‍ബറോ യൂണിവേഴ്സിറ്റിയിലെ അക്കാദമിക ജീവിതമുപേക്ഷിച്ച് സന്യാസം തിരഞ്ഞെടുത്ത 29 കാരിയായ തിയഡോര ഹോക്സ്ലി ആയിരുന്നു അവരിലൊരാള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വശൈലി യൂറോപ്യന്‍ സഭയിലുണ്ടാക്കിയിരിക്കുന്ന പുതിയ ഉണര്‍വിന്‍റെ ഫലമാണിതെന്നു നിരീക്ഷിക്കുന്നവരുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org