ആശീര്‍വാദത്തിന് ധാര്‍മ്മിക പരിപൂര്‍ണത ആവശ്യമില്ല: മാര്‍പാപ്പ

ആശീര്‍വാദത്തിന് ധാര്‍മ്മിക പരിപൂര്‍ണത ആവശ്യമില്ല: മാര്‍പാപ്പ

ആശിര്‍വാദം സ്വീകരിക്കുന്നതിന് ധാര്‍മ്മികമായി പരിപൂര്‍ണ്ണരായി ഇരിക്കുക ഒരു ഉപാധി അല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. സ്വവര്‍ഗ ബന്ധത്തിലും ക്രമരഹിത സാഹചര്യങ്ങളിലും കഴിയുന്നവര്‍ക്ക് ആരാധനാക്രമപരമല്ലാത്ത ആശീര്‍വാദം നല്‍കുന്നത് അനുവദിക്കുന്ന വിശ്വാസകാര്യാലയത്തിന്റെ രേഖയെ സംബന്ധിച്ച വിശദീകരണമായിട്ടാണ് പാപ്പ ഇതു പറഞ്ഞത്. വത്തിക്കാന്‍ വിശ്വാസകാര്യാലയത്തിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത സാഹചര്യങ്ങളില്‍ അകപ്പെട്ടുപോയ മനുഷ്യരോട് ദൈവത്തിന്റെയും സഭയുടെയും സാമീപ്യം മൂര്‍ത്തമായി പ്രകടിപ്പിക്കുക എന്നതാണ് ഈ രേഖയുടെ ഉദ്ദേശം എന്ന് മാര്‍പാപ്പ പറഞ്ഞു. അവരുടെ ജീവിത യാത്രകള്‍ തുടരാനും ചിലപ്പോള്‍ വിശ്വാസത്തിന്റെ യാത്ര പുതുതായി ആരംഭിക്കാനും ഈ ആശീര്‍വാദം സഹായിച്ചേക്കും. രണ്ടുപേര്‍ സ്വാഭാവികമായി ആശീര്‍വാദത്തിനായി സമീപിക്കുമ്പോള്‍ അവരുടെ ബന്ധത്തെയല്ല, മറിച്ച് ആ വ്യക്തികളെയാണ് ആശീര്‍വദിക്കുന്നത് - പാപ്പ വിശദീകരിച്ചു. സ്വവര്‍ഗ ജോഡികള്‍ക്കുള്ള അനൗപചാരിക ആശീര്‍വാദത്തെ സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മാര്‍പാപ്പയുടെ വിശദീകരണം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org