മതദൂഷണം: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവാവിനെതിരെ വധശിക്ഷ വിധിച്ചു

മതദൂഷണം: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവാവിനെതിരെ വധശിക്ഷ വിധിച്ചു

പാക്കിസ്ഥാനിലെ പഞ്ചാബ്, ബഹവല്‍പുരില്‍ 24 കാരനായ നൗമാന്‍ അസ്ഗറിനെതിരെ മതദൂഷണനിയമപ്രകാരം കുറ്റം ചുമത്തി, പ്രാദേശിക കോടതി വധശിക്ഷ വി ധിച്ചു. 2019 ലാണ് അസ്ഗര്‍ ഈ കുറ്റത്തിന്റെ പേരില്‍ അറസ്റ്റിലായത്. വാട്‌സാപ്പിലൂടെ പ്രവാചകനെ അധിക്ഷേപിച്ചുവെന്നായിരുന്നു ആരോപണം. അസ്ഗറിനൊപ്പം സുഹൃത്തായ സണ്ണി മുഷ്താഖും അറസ്റ്റിലായിരുന്നു. അദ്ദേഹത്തിനെതിരായ ശിക്ഷ പ്രഖ്യാപിച്ചിട്ടില്ല.

അസ്ഗറിന് അനുകൂലമായ യാതൊരു തെളിവുകളും കോടതി പരിഗണിച്ചില്ലെന്നു പ്രതിഭാഗത്തിനു വേണ്ടി വാദിച്ച ദ വോയ്‌സ് എന്ന സന്നദ്ധസംഘടനയുടെ അഭിഭാഷകയായ അനീഖ മരിയ ആന്റണി പറഞ്ഞു. വിവാദമായ ഒരു കാര്‍ട്ടൂ ണ്‍ ഈ രണ്ടു ചെറുപ്പക്കാരുടെയും ഫോണില്‍ അയച്ചു കിട്ടുകയായിരുന്നു. എന്നാല്‍ ഇത് ഇവര്‍ക്ക് അയച്ചു കൊടുത്ത ബിലാല്‍ അഹമ്മദ് എന്ന മുസ്ലീം യുവാവിനെതിരെ കേസില്ല. മതദൂഷണ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന് ഒന്നാന്തരം ഉദാഹരണമാണ് ഈ കേസെന്ന് അനീഖ മരിയ ചൂണ്ടിക്കാട്ടി. ന്യായമായ വിചാരണയും അന്വേഷണവും തേടി മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അവര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org