
വിശുദ്ധരുടെ നാമകരണത്തിനുള്ള വത്തിക്കാന്‍ കാര്യാലയത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ അദ്ധ്യക്ഷനെ നിയമിച്ചു. സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളെ തുടര്‍ ന്നു സ്ഥാനമൊഴിഞ്ഞ കാര്‍ഡിനല്‍ ആഞ്‌ജെലോ ബെച്ചിയുവിനു പകരമായാണു പുതിയ നിയമനം. ഇറ്റലിക്കാരനായ ബിഷപ് മാര്‍സെലോ സെമെരാരോ ആണു കാര്യാലയത്തിന്റെ പുതിയ അദ്ധ്യക്ഷന്‍. 72 കാരനായ ഇദ്ദേഹം കാര്‍ഡിനല്‍മാരുടെ ഉപദേശകസമിതിയുടെ സെക്രട്ടറിയായി പ്രവര്‍ ത്തിക്കുകയായിരുന്നു. പൗരസ്ത്യ സഭകള്‍ക്കു വേ ണ്ടിയുള്ള കാര്യാലയത്തിന്റെ കണ്‍സല്‍ട്ടറുമാണ് ബിഷപ് മാര്‍സെലോ.