ബെനഡിക്ട് പതിനാറാമന്‍ ഉടന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കും

ബെനഡിക്ട് പതിനാറാമന്‍ ഉടന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കും
Published on

വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമന്‍ ഉടന്‍ തന്നെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്നു അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി അറിയിച്ചു. വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിലെ താമസക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നു വത്തിക്കാന്‍ ആരോഗ്യവിഭാഗം മേധാവി ഡോ. ആന്‍ഡ്രിയ ആര്‍ക്കേഞ്ചലി അറിയിച്ചിരുന്നു. പോള്‍ ആറാമന്‍ ഹാളിലായിരി ക്കും വാക്‌സിന്‍ വിതരണം.
വാക്‌സിന്‍ സ്വീകരിക്കുന്നതിനു താന്‍ പേരു കൊടു ത്തു കഴിഞ്ഞെന്നും വാക്‌സിന്‍ സ്വീകരിക്കുക എന്നത് എല്ലാവരുടെയും ധാര്‍മ്മികമായ കടമയാണെന്നും ഫ്രാന്‍ സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഇതു സ്വന്തം ജീവനെ മാത്രമല്ല മറ്റുള്ളവരുടെ ജീവനെയും ബാധിക്കുന്ന കാര്യമാണ്. ലോകത്തിലെ ഏറ്റവും സഹായമര്‍ഹിക്കുന്ന ആളുകള്‍ക്കു വാക്‌സിന്‍ ലഭ്യമാക്കാന്‍ ഭരണാധികാരികളും വാണിജ്യസ്ഥാനങ്ങളും അന്താരാഷ്ട്ര സംഘടനകളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നു ക്രിസ്മസ് സന്ദേശത്തില്‍ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org