
വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമന്റെ രോഗാവസ്ഥ കുറയുന്നുണ്ടെന്നു അദ്ദേഹത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാന്‍സ്വീന്‍ അറിയിച്ചു. മരുന്നുകളുടെ അളവു കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാക്ടീരിയാ ബാധ മൂലമുള്ള ത്വക് രോഗമാണ് ബെനഡിക്ട് പതിനാറാമനെ ബാധിച്ചത്. ഇതു വേദനയുണ്ടാക്കുന്ന രോഗമാണ്. വിരമിച്ച പാപ്പാ ഗുരുതരാവസ്ഥയിലാണെന്ന് അദ്ദേഹ സന്ദര്‍ശിച്ച ശേഷം ജീവചരിത്രകാരനായ പീറ്റര്‍ സീവാള്‍ഡ് പ്രസ്താവിച്ചതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. രോഗമുണ്ടെങ്കിലും ജീവനു ഭീഷണിയാകാവുന്ന തരത്തിലുള്ള ഗുരുതരാവസ്ഥയില്ലെന്നു വത്തിക്കാന്‍ അതിനു വിശദീകരണം നല്‍കിയിരുന്നു.