ബെയ്‌റൂട്ട്: സ്‌ഫോടനത്തില്‍ തകര്‍ന്ന പള്ളി പുനഃനിര്‍മ്മിക്കുന്നു

ബെയ്‌റൂട്ട്: സ്‌ഫോടനത്തില്‍ തകര്‍ന്ന പള്ളി പുനഃനിര്‍മ്മിക്കുന്നു

ലെബനോനിലെ ബെയ്‌റൂട്ടില്‍ കഴിഞ്ഞ ആഗസ്റ്റിലുണ്ടായ വന്‍സ്‌ഫോടനത്തില്‍ തകര്‍ന്ന പള്ളി യൂറോപ്പില്‍ നിന്നുള്ള ധനസഹായത്തോടെ പുനഃനിര്‍മ്മിക്കുന്നു. പള്ളിയുടെ പുനഃനിര്‍മ്മാണം സ്‌ഫോടനം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കു പ്രത്യാശ പകരുമെന്നു വികാരി ഫാ. നിക്കോളാസ് റിയാക്കി അഭിപ്രായപ്പെട്ടു. സ്‌ഫോടനത്തെ തുടര്‍ന്ന് അനേകായിരം ജനങ്ങള്‍ നഗരം വിട്ടു പലായനം ചെയ്തു. ഇവരില്‍ ധാരാളം ക്രൈസ്തവരുമുണ്ട്. ഇവരെ തിരികെ കൊണ്ടു വരാന്‍ പള്ളിയുടെ പുനഃനിര്‍മ്മാണം പോലുള്ള പ്രവൃത്തികള്‍ സഹായിക്കുമെന്ന പ്രതീക്ഷയാണ് സഭാധികാരികള്‍ പുലര്‍ത്തുന്നത്.
1890-ല്‍ ഗ്രീക്ക് മെല്‍കൈറ്റ് സഭ നിര്‍മ്മിച്ച ദേവാലയമാണ് സ്‌ഫോടനത്തില്‍ തകര്‍ന്നതും ഇപ്പോള്‍ പുനഃനിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതും. ലെബനോനിലെ ക്രൈസ്തവസഭയെ സംബന്ധിച്ചു വൈകാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ളതാണ് ഈ ദേവാലയം. ജര്‍മ്മനി ആസ്ഥാനമായ 'എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' എന്ന കത്തോലിക്കാ സന്നദ്ധസംഘടന ബെയ്‌റൂട്ടിലെ സഭയ്ക്ക് 50 ലക്ഷം യൂറോയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമാണ് പള്ളിയുടെ പുനഃനിര്‍മ്മാണം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org