ബൈഡനും പാപ്പയും ഫോണില്‍ സംസാരിച്ചു

ബൈഡനും പാപ്പയും ഫോണില്‍ സംസാരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ടെലിഫോണില്‍ ഇസ്രായേലിലെയും ഗാസയിലെയും സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് പത്രക്കുറിപ്പില്‍ അറിയിച്ചു. 20 മിനിറ്റ് നേരം ഇരുവരും ചര്‍ച്ച നടത്തിയതായി വത്തിക്കാന്‍ പത്രക്കുറിപ്പിലും സൂചിപ്പിച്ചിരുന്നു. ഇസ്രായേലി പൗരന്മാര്‍ക്കെതിരെ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണത്തെ ബൈഡന്‍ അപലപിച്ചുവെന്നും അതേസമയം ഗാസയിലെ പൗരസമൂഹത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയതായും വൈറ്റ് ഹൗസ് വിശദീകരിച്ചു. മധ്യപൂര്‍വദേശത്തെ സാഹചര്യം കൂടുതല്‍ ഗുരുതരമാകാതെ നോക്കുകയും സുസ്ഥിരമായ സമാധാനം ഈ മേഖലയില്‍ സ്ഥാപിക്കുകയും ചെയ്യേണ്ടതാണെന്നു പാപ്പ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org