ബുദ്ധസന്യാസികള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ബുദ്ധസന്യാസികള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

തായ്‌ലന്‍ഡില്‍ നിന്നുള്ള ബുദ്ധസന്യാസിമാരുടെ പ്രതിനിധി സംഘം വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ആരും ഒറ്റയ്ക്ക് രക്ഷിക്കപ്പെടുന്നില്ലെന്ന് സന്യസ്തരുമായുള്ള സംഭാഷണത്തില്‍ മാര്‍പാപ്പ ചുണ്ടിക്കാട്ടി. നാം പരസ്പരം ബന്ധപ്പെട്ടവരും പരസ്പരാശ്രിതരുമായതിനാല്‍ നമുക്ക് ഒരുമിച്ചു മാത്രമേ രക്ഷപ്പെടാന്‍ സാധിക്കു. സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നതിന് സിവില്‍ സമൂഹം, മതങ്ങള്‍, സര്‍ക്കാരുകള്‍, അന്താരാഷ്ട്ര സംഘടനകള്‍, അക്കാദമിക - ശാസ്ത്രസമൂഹങ്ങള്‍ എന്നിവയുമായി സഹകരിക്കണം - മാര്‍പാപ്പ വിശദീകരിച്ചു.

പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും ഹൃദയങ്ങളെയും മനസ്സുകളെയും പരിവര്‍ത്തനം ചെയ്യാനും സ്‌നേഹം, ദയ, കരുണ, ക്ഷമ, ബഹുമാനം എന്നിവ വളര്‍ത്താനും കഴിയും. ഇന്ന് നമ്മുടെ പൊതുഭവനമായ ഭൂമിയും മാനവികതയും മുറിവേറ്റിരിക്കുന്നു. എത്രയെത്ര യുദ്ധങ്ങള്‍ എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ എത്രയോ ആളുകള്‍ അക്രമം ബാധിച്ച നിരവധി കുട്ടികള്‍ മാര്‍പാപ്പ ചൂണ്ടിക്കാണിച്ചു.

2019 ലെ തായ്‌ലന്‍ഡ് സന്ദര്‍ശന വേളയില്‍ തനിക്ക് ലഭിച്ച അസാധാരണമായ ആതിഥ്യമര്യാദയ്ക്ക് മാര്‍പാപ്പ നന്ദി പറഞ്ഞു

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org