ബിബിസിയുടെ നൂറു വനിതകളില്‍ വത്തിക്കാന്‍ അധികാരിയായ സിസ്റ്ററും

ബിബിസിയുടെ നൂറു വനിതകളില്‍ വത്തിക്കാന്‍ അധികാരിയായ സിസ്റ്ററും

2022 ല്‍ ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള വനിതകളായി ബി ബി സി തിരഞ്ഞെടുത്ത നൂറു പേരില്‍ വത്തിക്കാന്‍ മെത്രാന്‍ സിനഡിന്റെ അണ്ടര്‍ സെക്രട്ടറിയായ സിസ്റ്റര്‍ നതാലീ ബെക്വാര്‍ട്ടും ഉള്‍പ്പെടുന്നു. സംഗീതതാരം ബില്ലി എയ്‌ലിഷ്, ഉക്രെനിയന്‍ പ്രഥമ വനിത ഒലേന സെലെന്‍സ്‌ക, നടിമാരായ റിതാ മൊറേനോ, സെല്‍മ ബ്ലെയര്‍, സ്വന്തം റെക്കോഡു തിരുത്തിയ ട്രിപ്പിള്‍ ജമ്പ് താരം യുലിമര്‍ റോജാസ്, കൊളംബിയന്‍ സാഹിത്യകാരി വെലിയ വിഡാല്‍ തുടങ്ങിയവരോടൊപ്പമാണ് ഫ്രാന്‍സില്‍ ജനിച്ചു വത്തിക്കാനില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ നാതാലിയും ഉള്‍പ്പെട്ടത്.

മെത്രാന്‍ സിനഡിന്റെ അണ്ടര്‍ സെക്രട്ടറിയാകുന്ന ആദ്യത്തെ വനിതയാണ് സിസ്റ്റര്‍ നതാലി. സിനഡില്‍ വോട്ടവകാശം നേടുന്ന ആദ്യത്തെ വനിതയുമാണ് അവര്‍.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org