ഗെത്‌സമേനിലെ പള്ളിയില്‍ തീവയ്പു ശ്രമം

ഗെത്‌സമേനിലെ പള്ളിയില്‍ തീവയ്പു ശ്രമം
Published on

ജറുസലേമില്‍ ഗത്‌സമേന്‍ തോട്ടത്തിനരികില്‍ സ്ഥിതി ചെയ്യുന്ന തിരുവേദനയുടെ ബസിലിക്കയില്‍ തീവയ്ക്കാന്‍ ശ്രമം നടന്നു. ബൈസന്റൈന്‍ ചുമര്‍ചിത്രത്തിനു കേടു പറ്റിയെങ്കിലും തീ വ്യാപിക്കാതെ തടയാന്‍ സാധിച്ചു. ക്രൂശാരോഹണത്തിന്റെ രാത്രിയില്‍ ക്രിസ്തു പ്രാര്‍ത്ഥിച്ച പാറയുടെ ഒരു ഭാഗം സൂക്ഷിച്ചിരിക്കുന്ന ദേവാലയമാണിത്. ജെറുസലേമിലെ പരമ്പരാഗത ക്രിസ്ത്യന്‍ മേഖലകളില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ അക്രമം നടത്തുന്ന പ്രവണത അടുത്തയിടെയായി വര്‍ദ്ധിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. വിശുദ്ധനാട്ടിലെ ക്രൈസ്തവരിലേറെയും അറബ് വംശജരാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org