അര്‍മീനിയന്‍ ക്രൈസ്തവര്‍ക്ക് ഇടനാഴിയൊരുക്കണമെന്നു യു എസ് സഭ

അര്‍മീനിയന്‍ ക്രൈസ്തവര്‍ക്ക് ഇടനാഴിയൊരുക്കണമെന്നു യു എസ് സഭ

അസര്‍ബൈജാനിലെ തര്‍ക്കപ്രദേശത്ത് ഉപരോധത്തിനു വിധേയരായി ഒറ്റപ്പെട്ടു കഴിയുന്ന ക്രൈസ്തവര്‍ക്കു സഹായങ്ങളെത്തിക്കുന്നതിനുള്ള ഇടനാഴി ഒരുക്കണമെന്നു യു എസ് കത്തോലിക്കാ മെത്രാന്‍ സംഘം ആവശ്യപ്പെട്ടു. നാഗോര്‍ ണോ-കാരബക്ക് പ്രദേശത്ത് ഒരു ലക്ഷത്തോളം ക്രൈസ്തവരാണ് അനുദിനാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത നിലയിലെത്തിയിരിക്കുന്നത്. അര്‍മീനിയയും അസര്‍ബൈജാനും അവകാശമുന്നയിക്കുന്ന ഇവിടെ അസര്‍ബൈജാനാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അര്‍മീനിയന്‍ ക്രൈസ്തവരുടെ വംശഹത്യയിലേക്കു നയിക്കുന്ന സാഹചര്യമാണിതെന്നു യു എസ് മെത്രാന്‍ സംഘം സൂചിപ്പിച്ചു. 2020 മുതലാണ് ഇവിടെ തര്‍ക്കം രൂക്ഷമായത്. പ്രശ്‌നപരിഹാരത്തിനായി ഇടപെടല്‍ നടത്തണമെന്ന് അമേരിക്കന്‍ ഭരണകൂടത്തോട് മെത്രാന്മാര്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org