വത്തിക്കാന്‍ ലൈബ്രറിയില്‍ ‘ആക്വാ’ പ്രദര്‍ശനം സെപ്തംബറില്‍

'Aqua' exhibition at the Vatican Library in September
Published on

വത്തിക്കാന്‍ ലൈബ്രറിയില്‍ സെപ്റ്റംബര്‍ മാസം 14-ാം തീയതി ‘ദുരന്തവും വിസ്മയവും’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന, ‘ആക്വാ’ എന്ന വിപുലമായ പ്രദര്‍ശന പരമ്പരയിലെ ആദ്യ ഘട്ടം ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഉദ്ഘാടനം ചെയ്യും. പ്രകൃതി ഘടകങ്ങളെ മനുഷ്യരാശി യുടെ ഭയത്തിന്റെയും അതേസമയം പ്രത്യാശയുടെയും പ്രതിഫലനമായി കാണുന്ന ഈ പ്രദര്‍ശനം, ചരിത്രപരമായ പൈതൃകങ്ങളെ സംരക്ഷിക്കുന്നതിലെ വെല്ലുവിളികളെയും മനുഷ്യനിയന്ത്രണത്തിന് അതീതമായ ശക്തികളെയും വിഷയമാക്കുന്നു.

ജലത്തെ ഒരു ഭീഷണിയായും അതേസമയം വിലപ്പെട്ട വിഭവമായും അവതരിപ്പിക്കുന്നതായിരിക്കും പ്രദര്‍ശനം. പ്രശസ്ത ഫ്രഞ്ച് കലാകാരന്‍ ജെ.ആര്‍, അമേരിക്കന്‍ ടൈപ്പോ ഗ്രാഫര്‍ ബില്‍ മോറന്‍, ഇറ്റാലിയന്‍ ഷെഫ് ഫുള്‍വിയോ പിയറഞ്ചലിനി എന്നിവര്‍ ചേര്‍ന്നാണ് വത്തിക്കാന്‍ ലൈബ്രറിയിലെ ചരിത്ര ശേഖരങ്ങളെ ആസ്പദമാക്കി ഈ കലാസൃഷ്ടികള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

സമകാലിക കലയും വത്തിക്കാന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃകവും തമ്മിലുള്ള സജീവമായ സംഭാഷണം വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിലൂടെ വത്തിക്കാന്‍ ലക്ഷ്യമിടുന്നത്.

logo
Sathyadeepam Online
www.sathyadeepam.org