വി. ചെറുപുഷ്പത്തെക്കുറിച്ചുള്ള അപ്പസ്‌തോലിക ലേഖനം പ്രസിദ്ധീകരിച്ചു

വി. ചെറുപുഷ്പത്തെക്കുറിച്ചുള്ള അപ്പസ്‌തോലിക ലേഖനം പ്രസിദ്ധീകരിച്ചു

വി. ചെറുപുഷ്പ ത്തെക്കുറിച്ചുള്ള ആഴമേറിയ വിചിന്തനം ഉള്‍ക്കൊള്ളുന്ന 'അതു വിശ്വാസമാണ്' എന്ന അപ്പസ്‌തോലിക ലേഖനം ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ചു. 'അതു വിശ്വാസമാണ്, വിശ്വാസമല്ലാതെ മറ്റൊന്നുമല്ല നമ്മെ സ്‌നേ ഹത്തിലേക്കു നയിക്കേണ്ടത്' എന്ന വി. കൊച്ചുത്രേസ്യായുടെ കത്തുകളില്‍ നിന്നുള്ള ഒരു വാക്യത്തില്‍ നിന്നാണ് അപ്പസ്‌തോലിക ലേഖനത്തിന്റെ പേരു കണ്ടെത്തിയത്. 1897 ല്‍ 24-ാമത്തെ വയസ്സില്‍ ക്ഷയരോഗബാധിതയായി മരണപ്പെട്ട ഫ്രാന്‍സിലെ ഈ കര്‍മ്മലീത്താ സന്യാസിനിയെ 1997 ല്‍ സഭയുടെ വേദപാരംഗതയായി പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 37 വിശുദ്ധരാണ് ആകെ വേദപാരംഗതര്‍ എന്ന പദവിയിലെത്തിയിട്ടുള്ളത്.

വി. കൊച്ചുത്രേസ്യായുടെ ജനനത്തിന്റെ നൂറ്റമ്പതാം വാര്‍ ഷികവും വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്റെ നൂറാം വാര്‍ ഷികവുമാണ് 2023. ഇതിനോടു ബന്ധപ്പെട്ടാണ് അപ്പസ്‌തോലികലേഖനം പ്രസിദ്ധീകരിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org