
ലിസ്യൂവിലെ വി. കൊച്ചുത്രേസ്യയെക്കുറിച്ചുള്ള ഒരു അപ്പസ്‌തോലികലേഖനം വരുന്ന ഒക്‌ടോബര്‍ 15 പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. വി. കൊച്ചുത്രേസ്യയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികവും വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്റെ നൂറാം വാര്‍ഷികവുമാണ് ഈ വര്‍ഷം. അതിനോടു ബന്ധപ്പെട്ടു പാപ്പ പ്ര ഖ്യാപിച്ച ജൂബിലി വര്‍ഷം 2024 ജനുവരി 7 നാണു സമാപിക്കുക. 'വിശ്വാസത്തിനും സ്‌നേഹത്തിനും വേണ്ടി' എന്നതാണ് ജൂബിലിവര്‍ഷാചരണത്തിന്റെ പ്രമേയം. വിശുദ്ധയുടെ ആത്മകഥയുടെ അവസാനവാക്കുകളാണ് ഇവ. 1873 ജനുവരി 2 നു ജനിച്ച വി. കൊച്ചുത്രേസ്യയെ 1997 ല്‍ സഭയുടെ വേദപാരംഗതയായി പ്രഖ്യാപിച്ചിരുന്നു.