
കുടിയേറ്റക്കാരെ സഹായിക്കുന്നതിനും ഒപ്പം മതബോധനത്തിനുമായി ജീവിതം സമര്‍പ്പിച്ച ഇറ്റാലിയന്‍ മെ ത്രാനായിരുന്ന വാഴ്ത്തപ്പെട്ട ജോവാ ന്നി ബാറ്റിസ്റ്റ സ്‌കാലബ്രിനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ ഒക്‌ടോബറില്‍ വിശുദ്ധനായി പ്രഖ്യാപിക്കുന്നു. 'വി.ചാള്‍സ് ബൊറോമിയോയുടെ മിഷണറിമാര്‍' എന്ന സന്യാസസമൂഹത്തിനു രൂപം കൊടുത്തത് സ്‌കാലബ്രിനിയാണ്. ഇറ്റലിയിലേയ്ക്കു കടന്നു വന്ന കുടിയേറ്റക്കാര്‍ക്കു സേവനം ചെയ്യുന്നതിനു വലിയ പരിഗണന നല്‍കിയ മെത്രാനായിരുന്നു അദ്ദേഹം. കുടിയേറ്റക്കാര്‍ക്ക് സ്വന്തം സംസ്‌കാരത്തോ ടും മാതൃഭാഷയോടുമുള്ള വൈകാരികമായ അടുപ്പത്തെ മനസ്സിലാക്കിക്കൊണ്ട്, അതില്‍ നിന്ന് വേര്‍പെടാന്‍ അവര്‍ക്ക് ഇട നല്‍കാത്ത വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ കുടിയേറ്റസേവനങ്ങള്‍. 1905 ലാണ് അദ്ദേഹം നിര്യാതനായത്.