എം സി ബി എസ് സന്യാസസമൂഹത്തിന് അപ്പസ്‌തോലിക് വിസിറ്റര്‍

എം സി ബി എസ് സന്യാസസമൂഹത്തിന് അപ്പസ്‌തോലിക് വിസിറ്റര്‍

കേരളം ആസ്ഥാനമായുള്ള ഉള്ള ദിവ്യകാരുണ്യ മിഷനറി സഭയുടെ ( എം സി ബി എസ് ) അപ്പസ്‌തോലിക് വിസിറ്ററായി ഫാ. പോള്‍ ആച്ചാണ്ടി സി എം ഐ യെ നിയമിച്ചു. പൗരസ്ത്യസഭകള്‍ക്കു ക്കു വേണ്ടിയുള്ള ഉള്ള വത്തിക്കാന്‍ ഞാന്‍ കാര്യാലയമാണ് മാര്‍പാപ്പ യുടെ അനുമതിയോടെ ഈ നിയമനം നടത്തിയത്. എം സി ബി എസ് സുപീരിയര്‍ ജനറല്‍ ഫാ.ജോസഫ് മലേപറമ്പിലിനെ ദല്‍ഹിയിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ നിന്ന് ഇക്കാര്യമറിയിച്ചു. സന്യാസസമൂഹത്തിന്റെ ഭരണപരവും മറ്റുമായ കാര്യങ്ങളില്‍ ഇനി അന്തിമ തീരുമാനം വത്തിക്കാന്റേതായിരിക്കും.

87 വര്‍ഷം മുമ്പ് സ്ഥാപിതമായ എം സി ബി എസ് സമൂഹത്തില്‍ ഇപ്പോള്‍ അഞ്ഞൂറോളം അംഗങ്ങളുണ്ട്. കേരളത്തില്‍, കോട്ടയം, കോഴിക്കോട് എന്നീ പ്രൊവിന്‍സുകളും മഹാരാഷ്ട്രയില്‍ സത്താറ റീജിയനും ഉണ്ട്. കര്‍ണാടകയിലെ ഷിമോഗ, രാജസ്ഥാന്‍, തമിഴ്‌നാട് എന്നിവിടങ്ങളിലും മിഷനുകളുണ്ട്. വിദേശ രാജ്യങ്ങളിലും നിരവധി വൈദികര്‍ സേവനം ചെയ്യുന്നു. കല്യാണ്‍ രൂപതാ ബിഷപ് തോമസ് ഇലവനാല്‍, ഭദ്രവതി ബിഷപ് ജോസഫ് അരുമച്ചാടത്ത് എന്നിവര്‍ ഈ സന്യാസസമൂഹത്തിലെ അംഗങ്ങളാണ്.

ബംഗളുരു ധര്‍മാരാം മേജര്‍ സെമിനാരി റെക്ടറും ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ചാന്‍സലറുമാണ് ഫാ.പോള്‍ ആച്ചാണ്ടി. സി എം ഐ സന്യാസസമൂഹത്തിന്റെ പ്രിയോര്‍ ജനറലായും തൃശൂര്‍ പ്രൊവിന്‍ഷ്യലായും അമല മെഡിക്കല്‍ കോളേജ് ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org