ചൈനയില്‍ 70 വര്‍ഷം ഒഴിഞ്ഞു കിടന്ന മെത്രാന്‍ പദവിയില്‍ നിയമനം

ചൈനയില്‍ 70 വര്‍ഷം ഒഴിഞ്ഞു കിടന്ന മെത്രാന്‍ പദവിയില്‍ നിയമനം

ചൈനയിലെ ഷെങ്ഷൗ രൂപതാദ്ധ്യക്ഷനായി ഫാ. തദേവൂസ് യുഷെങ്ങിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 70 വര്‍ഷമായി ഒഴിഞ്ഞു കിടക്കുകയായിരുന്നു ഈ രൂപതയുടെ അധ്യക്ഷ പദവി. വത്തിക്കാനും ചൈനാ ഭരണകൂടവും തമ്മില്‍ രൂപപ്പെടുത്തിയിരിക്കുന്ന താല്‍ക്കാലിക ധാരണയിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണ് ഈ മെത്രാന്റെ നിയമനം. 58 കാരനായ പുതിയ മെത്രാന്‍ ചൈനീസ് ഭരണകൂടത്തിനും സ്വീകാര്യനാണ്. ജനുവരി അവസാനവാരം നടന്ന മെത്രാഭിഷേക കര്‍മ്മത്തില്‍ 300 ലേറെ വൈദികരും മറ്റു ജനങ്ങളും പങ്കെടുത്തു എന്നാണ് വാര്‍ത്ത.

1946 ല്‍ പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയാണ് ഈ രൂപത സ്ഥാപിച്ചത്. ഇറ്റാലിയന്‍ മിഷനറിയായിരുന്നു ആദ്യത്തെ മെത്രാന്‍. 1949 ല്‍ ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചതോടെ സഭയെ ഒറ്റപ്പെടുത്തുകയും വിദേശ മിഷണറിമാരെയും പുരോഹിതന്മാരെയും മെത്രാന്മാരെയും രാജ്യത്തിന് പുറത്താക്കാന്‍ തുടങ്ങുകയും ചെയ്തു. 1953 ല്‍ ഈ രൂപതയിലെ ബിഷപ്പും 14 വിദേശവൈദികരും പുറത്താക്കപ്പെട്ടതോടെ അധ്യക്ഷ സ്ഥാനം ഒഴിവായി. പിന്നീട് ഇപ്പോഴാണ് ഒരു മെത്രാന്‍ നിയമിക്കപ്പെടുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org