
കൊളംബിയായിലെ 78 നഗരങ്ങളില്‍ ഇളംനീല വസ്ത്രം ധരിച്ച ആയിരങ്ങള്‍ അജാതശിശുക്കളുടെ അവകാശസംരക്ഷണത്തിനായി അണി നിരന്നു. ബാനറുകളും കൊടികളുമായി ആകെ രണ്ടു ലക്ഷത്തിലേറെ പേര്‍ റാലികള്‍ക്കായി എത്തിച്ചേര്‍ന്നിരുന്നു. ആറുമാസം വരെയുള്ള ഭ്രൂണഹത്യകള്‍ അനുവദിച്ചുകൊണ്ട് സമീപകാലത്തുണ്ടായ ഭരണഘടനാ കോടതിയില്‍ നിന്നുണ്ടായ വിധിയില്‍ കൊളംബിയന്‍ ജനത വളരെ നിരാശരാണെന്നു റാലികളുടെ സംഘാടകര്‍ പറഞ്ഞു. വിധി പ്രസ്താവിച്ച നാലു ജഡ്ജിമാര്‍ രാജി വയ്ക്കണമെന്ന ആവശ്യവും റാലികളില്‍ ഉയര്‍ന്നു. മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിനുള്ള നയങ്ങളും നടപടികളും സ്വീകരിക്കുമെന്ന ഉടമ്പടിയില്‍ ഒപ്പു വയ്ക്കണമെന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളോടു ജനങ്ങള്‍ ആവശ്യപ്പെട്ടു.