സ്‌പെയിനിലെ ഭ്രൂണഹത്യാവിരുദ്ധ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു

സ്‌പെയിനിലെ ഭ്രൂണഹത്യാവിരുദ്ധ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു

സ്‌പെയിനിലെ മാഡ്രിഡില്‍ നടത്തിയ 'മാര്‍ച്ച് ഫോര്‍ ലൈഫില്‍' ആയിരകണക്കിനാളുകള്‍ പങ്കെടുത്തു. ഗര്‍ഭധാരണനിമിഷം മുതല്‍ സ്വാഭാവിക മരണം വരെ മനുഷ്യജീവന്‍ സംരംക്ഷിക്കപ്പെടണമെന്ന സന്ദേശമാണ് റാലി പ്രഘോഷിച്ചത്. ഇതിനെതിരായ നിയമങ്ങള്‍ പാസ്സാക്കപ്പെടരുത്. ജീവന്റെ സംസ്‌കാരത്തിനെതിരായ കാര്യങ്ങള്‍ക്ക് ധനസഹായങ്ങള്‍ നല്‍കുന്നതും പ്രത്യയശാസ്ത്രപരമായ അടിച്ചേല്‍പിക്കലുകള്‍ നടത്തുന്നതും ഭരണകൂടങ്ങള്‍ അവസാനിപ്പിക്കണം. -റാലി ആവശ്യപ്പെട്ടു.

ആരോഗ്യപ്രവര്‍ത്തകര്‍ ജീവന്‍ സംരക്ഷിക്കാനുള്ളവരാണെന്നും ജീവനെടുക്കുന്നവരാകരുത് അവരെന്നും റാലിയില്‍ പങ്കെടുത്ത പ്രൊലൈഫ് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. യാതൊരു ഒഴികഴിവുമില്ലാതെ എല്ലാ രോഗികളുടെയും ജീവന്‍ സംരക്ഷിക്കുന്നതിനായി പോരാടുക ആരോഗ്യപ്രവര്‍ത്തകരുടെ കടമയാണ്. മറിച്ചുള്ള നിര്‍ദേശങ്ങളെ മനസാക്ഷിയുടെ പേരില്‍ എതിര്‍ക്കാനുള്ള അവകാശം ഡോക്ടര്‍മാര്‍ക്കുണ്ടെന്നു മാഡ്രിഡ് കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെ പ്രസിഡന്റ് ഡോ. മാനവല്‍ മാര്‍ട്ടിനെസ് സെല്ലെസ് പ്രസ്താവിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org