ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണ വാര്‍ഷികാഘോഷങ്ങള്‍ക്ക് അര്‍ജന്റീനയില്‍ ഒരുക്കം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണ വാര്‍ഷികാഘോഷങ്ങള്‍ക്ക് അര്‍ജന്റീനയില്‍ ഒരുക്കം

അര്‍ജന്റീനക്കാരനായ കാര്‍ഡിനല്‍ ജോര്‍ജ് ബെര്‍ഗോളിയോ പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ദശവാര്‍ഷികാഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ് അവിടത്തെ സഭ. 2013 മാര്‍ച്ച് 13 നായിരുന്നു മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ്. കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ലാറ്റിനമേരിക്കയില്‍ നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ മാര്‍പാപ്പയായത്. മാര്‍പാപ്പയാകുന്ന ആദ്യത്തെ ഈശോസഭാംഗവും ഫ്രാന്‍സിസ് മാര്‍പാപ്പയാണ്.

മാര്‍ച്ച് 11 മുതല്‍ 19 വരെ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ അര്‍ജന്റീനയിലെ രൂപതകളോട് മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ ബിഷപ് ഓസ്‌കാര്‍ ഓജീ നിര്‍ദേശിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള സ്‌നേഹം കത്തോലിക്കാസഭയില്‍ മാത്രമല്ല ഇതര മതവിശ്വാസികളിലും അവിശ്വാസികളിലും കാണാമെന്നും പാപ്പായുടെ നേതൃത്വത്തെ വിലമതിക്കുന്നവരാണ് അവരെല്ലാമെന്നും ബിഷപ് ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org