മുന്‍ ആംഗ്ലിക്കന്‍ പുരോഹിതന്‍ കത്തോലിക്ക മെത്രാനായി

മുന്‍ ആംഗ്ലിക്കന്‍ പുരോഹിതന്‍ കത്തോലിക്ക മെത്രാനായി
Published on

ആംഗ്ലിക്കണ്‍ സഭയിലെ പുരോഹിതനായിരുന്ന ബിഷപ്പ് ഡേവിഡ് വാലര്‍ ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കത്തീഡ്രല്‍ വച്ച് മെത്രാഭിഷേകം സ്വീകരിച്ചു. ഇംഗ്ലണ്ടിലെ വിശുദ്ധരായ ജോണ്‍ ഫിഷറിന്റെയും തോമസ് മൂറിന്റെയും തിരുനാള്‍ ദിനത്തില്‍ ആയിരുന്നു മെത്രാഭിഷേകം. ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്കാസഭയിലേക്ക് മടങ്ങി വരുന്നവര്‍ക്ക് വേണ്ടി സ്ഥാപിച്ച രൂപത സംവിധാനത്തിലാണ് ബിഷപ്പ് വാലര്‍ പ്രവര്‍ത്തിക്കുക. ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലണ്ടിലും വെയില്‍സിലും ഇടവകകളുള്ള അജപാലന സംവിധാനമാണ് ഇത്.

ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്കാ കൂട്ടായ്മയിലേക്ക് വരുന്നവര്‍ക്കായി അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഇതേപോലെ രൂപതാസമാനമായ അജപാലന സംവിധാനങ്ങള്‍ (ഓര്‍ഡിനറിയേറ്റുകള്‍) 2011 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാപിച്ചിരുന്നു. ഇവയില്‍ അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും മെത്രാന്മാര്‍ ആംഗ്ലിക്കന്‍കാര്‍ ആയിരുന്നില്ല. ഇംഗ്ലണ്ടില്‍ ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് തന്നെയുള്ള ഒരു പുരോഹിതനെ ഇവരുടെ മെത്രാനായി നിയമിക്കുന്നത് വത്തിക്കാന്‍ ഇവര്‍ക്ക് നല്‍കുന്ന പിന്തുണയുടെ അടയാളമായി കരുതപ്പെടുന്നു.

ബിഷപ്പ് വാലര്‍ 1992 ലാണ് ആംഗ്ലിക്കന്‍ പുരോഹിതനായി അഭിഷിക്തനായത്. 2011 ല്‍ അദ്ദേഹം കത്തോലിക്കാ സഭയില്‍ ചേരുകയും അതേ വര്‍ഷം തന്നെ കത്തോലിക്ക പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. ഇതേ ഓര്‍ഡിനറിയേറ്റിന്റെ വികാരി ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org