ആംഗ്ലിക്കന്‍ സഭാധ്യക്ഷന്‍ വിശുദ്ധനാട്ടിലെത്തി

ആംഗ്ലിക്കന്‍ സഭാധ്യക്ഷന്‍ വിശുദ്ധനാട്ടിലെത്തി
Published on

യുദ്ധദുരിതം അനുഭവിക്കുന്ന വിശുദ്ധനാട്ടിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനു ആംഗ്ലിക്കന്‍ സഭാധ്യക്ഷനായ കാന്റര്‍ബറി ആര്‍ച്ചുബിഷപ് ജസ്റ്റിന്‍ വെല്‍ബി ജെറുസലേം സന്ദര്‍ശിച്ചു. അദ്ദേഹമെത്തുന്നതിനു രണ്ടു വര്‍ഷം മുമ്പാണ് ഗാസയിലെ ആംഗ്ലിക്കന്‍ സഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ആശുപത്രി ബോംബാക്രമണത്തില്‍ തകര്‍ന്നത്. അല്‍ അഹലി ആശുപത്രി തകരാനിടയായ ബോംബാക്രമണത്തിനു ഇസ്രായേലും ഹമാസും പരസ്പരം കുറ്റപ്പെടുത്തുകയാണ്. ഗാസയിലെ ഗ്രീക് ഓര്‍ത്തഡോക്‌സ് സഭയുടെ സെ.പോര്‍ഫിറസ് ദേവാലയം ഇസ്രായേല്‍ വ്യോമാക്രണത്തില്‍ തകര്‍ന്നതും ഈ ദിവസങ്ങളിലാണ്. നിരവധി പേര്‍ മരിച്ച ആക്രമണത്തെ ഗ്രീക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കേറ്റ് ശക്തമായി അപലപിച്ചിട്ടുണ്ട്. പള്ളിയായിരുന്നില്ല തങ്ങളുടെ ലക്ഷ്യമെന്നും അടുത്തുള്ള ഹമാസ് കേന്ദ്രമായിരുന്നുവെന്നുമാണ് ഇസ്രായേലിന്റെ വിശദീകരണം.

ജെറുസലേം ആംഗ്ലിക്കന്‍ രൂപതയുടെ കത്തീഡ്രല്‍ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയിലും പ്രദക്ഷിണത്തിലും ജെറുസലേമിലെ വിവിധ സഭകളുടെ പാത്രിയര്‍ക്കീസുമാരും മേധാവികളും പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org