പുരാതന കൈയെഴുത്തുപ്രതി മാര്‍പാപ്പയ്ക്കു സമ്മാനിച്ചു

പുരാതന കൈയെഴുത്തുപ്രതി മാര്‍പാപ്പയ്ക്കു സമ്മാനിച്ചു

ഇറാഖില്‍, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളില്‍ നിന്നു വീണ്ടെടുത്ത അറമായ ഭാഷയിലുള്ള പുരാതനവും കൈയെഴുത്തു രൂപത്തിലുള്ളതുമായ ഒരു ക്രൈസ്തവ പ്രാര്‍ത്ഥനാ പുസ്തകം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സമ്മാനിച്ചു. 14, 15 നൂറ്റാണ്ടുകള്‍ക്കിടയില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥം സുറിയാനി പാരമ്പര്യത്തിലെ ഉയിര്‍പ്പുകാലത്തെ ആരാധനാക്രമ പ്രാര്‍ത്ഥനകളുടേതാണ്.
ബഖ്ദിദായിലെ സിറിയന്‍ കാത്തലിക് കത്തീഡ്രലില്‍ ആണ് ഇതു സൂക്ഷിച്ചിരുന്നത്. 2014 ല്‍ ഇസ്ലാമിക് സ്റ്റേറ്റുകാര്‍ കത്തീഡ്രല്‍ കൈവശപ്പെടുത്തുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. 2016 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശം അവസാനി ച്ചതിനെ തുടര്‍ന്ന് കത്തീഡ്രല്‍ പുനരുദ്ധരിച്ചു. അതിനിടെയാണ് 2017 ല്‍ മോസുളില്‍ വച്ചു ചില പത്രപ്രവര്‍ത്തകര്‍ ചരിത്രപ്രാധാന്യമുള്ള ഈ കൈയെഴുത്തുപുസ്തകം കണ്ടെത്തി അവിടത്തെ ആര്‍ച്ചുബിഷപ്പിനെ തിരിച്ചേല്‍പിച്ചത്. പിന്നീട് ഇറ്റാലിയന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹായത്തോടെ അന്താരാഷ്ട്ര വിദഗ്ദ്ധര്‍ ഈ കൈയെഴുത്തുപുസ്തകത്തിന്റെ ശാസ്ത്രീയമായ സംരക്ഷണ പ്രക്രിയയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മാര്‍ച്ച് ആദ്യവാരം ഇറാഖിലെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ബഖ്ദിദാ കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org