അരലക്ഷം അള്‍ത്താര ശുശ്രൂഷികള്‍ റോമില്‍ സമ്മേളിക്കുന്നു

അരലക്ഷം അള്‍ത്താര ശുശ്രൂഷികള്‍ റോമില്‍ സമ്മേളിക്കുന്നു

അള്‍ത്താര ശുശ്രൂഷികളുടെ ഒരു സംഗമം ജൂലൈ 29 മുതല്‍ ആഗസ്റ്റ് മൂന്നു വരെ റോമില്‍ നടക്കുന്നു. ജര്‍മ്മനി, ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, സ്ലോവാക്യ, ഫ്രാന്‍സ്, ലിത്വാനിയ, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക്, റൊമേനിയ, സെര്‍ബിയ സ്വിറ്റ്‌സര്‍ലാന്‍ഡ്, ഉക്രെയ്ന്‍, ഹംഗറി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അള്‍ത്താര ശുശ്രൂഷികളാണ് റോമിലെത്തുക. ജര്‍മ്മനിയില്‍ നിന്നു മാത്രം 35,000 പേര്‍ എത്തും. ജര്‍മ്മന്‍ മെത്രാന്‍ സംഘത്തിന്റെ യുവജന കമ്മീഷന്‍ അധ്യക്ഷന്‍ ബിഷപ്പ് ജോഹന്നസ് വുബ് ആയിരിക്കും ഇവര്‍ക്ക് നേതൃത്വം നല്‍കുക. ജര്‍മ്മന്‍ മെത്രാന്‍ സംഘത്തിന്റെ പ്രസ് ഓഫീസാണ് ഈ തീര്‍ത്ഥാടന പരിപാടികള്‍ ഏകോപിപ്പിക്കുന്നത്. സംഗമത്തിന് ഒടുവില്‍ അള്‍ത്താര ശുശ്രൂഷികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായും കൂടിക്കാഴ്ച നടത്തും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org