അള്‍ജീരിയന്‍ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരാക്കുന്നു

അള്‍ജീരിയായില്‍ 1994-നും 1996-നും ഇടയില്‍ കൊല്ലപ്പെട്ട ബിഷപ് പിയറി ക്ലാവെരീയേയും അദ്ദേഹത്തിന്‍റെ 18 സഹപ്രവര്‍ത്തകരേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നു. ഡിസംബര്‍ 8-ന് അള്‍ജീരിയായില്‍ വച്ചായിരിക്കും പ്രഖ്യാപനം. ക്രൈസ്തവജീവിതത്തിന്‍റേയും സൗഹൃദത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മാതൃകകളാണ് ഇവരെന്നും അവരുടെ മാതൃകയും മാദ്ധ്യസ്ഥ്യവും ഇന്നു വിശ്വാസികള്‍ക്കു സഹായകരമാണെന്നും അള്‍ജീരിയന്‍ മെത്രാന്‍ സംഘം അറിയിച്ചു.

1981 മുതല്‍ 1996-ല്‍ കൊല്ലപ്പെടുന്നതു വരെ ഓറാണ്‍ രൂപതാ മെത്രാനായിരുന്നു ബിഷപ് ക്ലാവെരി. അള്‍ജീരിയന്‍ ആഭ്യന്തരയുദ്ധത്തിനിടെ ഇസ്ലാമിക തീവ്രവാദികളാണ് ബിഷപ്പിനെയും 18 സഹപ്രവര്‍ത്തകരേയും വധിച്ചത്. 18 പേരില്‍ ഏറ്റവും അറിയപ്പെടുന്നത് ട്രാപിസ്റ്റ് സന്യാസികളായ ഏഴു പേരാണ്. അവരെ ആശ്രമത്തില്‍ നിന്നു തട്ടിയെടുത്തു ബന്ദികളായി പാര്‍പ്പിച്ച ശേഷമാണ് വധിച്ചത്. ഇവരുടെ ജീവിതകഥ പിന്നീട് 2010 ല്‍ സിനിമയായി. ഓഫ് ഗോഡ്സ് ആന്‍ഡ് മെന്‍ എന്ന പേരിലുള്ള ഈ ഫ്രഞ്ച് സിനിമ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്സ് കരസ്ഥമാക്കുകയും വലിയ വിജയമാകുകയും ചെയ്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org