നിര്‍മ്മിത ബുദ്ധിയുടെ തീരുമാനങ്ങള്‍ മനുഷ്യ തീരുമാനങ്ങള്‍ക്ക് വിധേയമായിരിക്കണം - ഫ്രാന്‍സിസ് മാര്‍പാപ്പ

നിര്‍മ്മിത ബുദ്ധിയുടെ തീരുമാനങ്ങള്‍ മനുഷ്യ തീരുമാനങ്ങള്‍ക്ക് വിധേയമായിരിക്കണം - ഫ്രാന്‍സിസ് മാര്‍പാപ്പ

നിര്‍മ്മിത ബുദ്ധിയുടെ തീരുമാനങ്ങള്‍ മനുഷ്യരുടെ നിയന്ത്രണത്തിന് വിധേയമായിരിക്കുക എന്നത് മനുഷ്യാന്തസിന്റെ ആവശ്യമാണെന്ന് ജി 7 ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന യന്ത്രങ്ങള്‍ ആവിഷ്‌കരിക്കപ്പെടുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകണമെന്ന് പാപ്പ ആവശ്യപ്പെട്ടു. തങ്ങളെക്കുറിച്ച് തീരുമാനമെടുക്കാനുള്ള മനുഷ്യരുടെ കഴിവ് എടു ത്തുമാറ്റി, അവരെ യന്ത്രങ്ങളുടെ തിരഞ്ഞെടുപ്പിന് വിട്ടുകൊടുത്താല്‍ മനുഷ്യവംശത്തിന്റെ ഭാവി പ്രത്യാശ ഇല്ലാത്തതാകും. നിര്‍മ്മിത ബുദ്ധിയുടെ എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും മേല്‍ മനുഷ്യരുടെ ശരിയായ നിയന്ത്രണത്തിനുള്ള ഇടം നാം ഉറപ്പാക്കണം - മാര്‍പാപ്പ വിശദീകരിച്ചു. ഏഴു വ്യവസായവല്‍കൃത രാജ്യങ്ങളുടെ മേധാവികളുടെ സമ്മേളനം ഇറ്റലിയിലാണ് നടന്നത്. ജി 7 സമ്മേളനത്തില്‍ ഒരു മാര്‍പാപ്പ പങ്കെടുക്കുന്നത് ഇത് ആദ്യമായിട്ടായിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകളും ഉച്ചകോടിക്കിടെ മാര്‍പാപ്പ നടത്തി.

വിസ്മയകരവും ഭയജനകവുമായ ഒരു ഉപകരണമെന്ന് നിര്‍മ്മിത ബുദ്ധിയെ വിശേഷിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ മെച്ചപ്പെട്ട ഭാവി പടുത്തുയര്‍ത്തുന്നതിനും ജനനന്മ ലക്ഷ്യമാക്കുന്നതിനും അത് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. മനുഷ്യര്‍ സൃഷ്ടിച്ച ലളിതമായ ഉപകരണങ്ങള്‍ പോലും അവരുടെ തന്നെ നാശത്തിനായി ഉപയോഗിക്കപ്പെട്ട സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സ്വയം നിയന്ത്രണ ശേഷിയുള്ള മാരകായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്തിരിയണമെന്നും അവയുടെ ഉപയോഗം നിരോധിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org