ആഗമനകാലത്തില്‍ ദൈവത്തിനു മുന്‍ഗണന നല്‍കുക

ആഗമനകാലത്തില്‍ ദൈവത്തിനു മുന്‍ഗണന നല്‍കുക

ദൈവത്തില്‍ നിന്നു നമ്മെയകറ്റുന്ന ലൗകിക കാര്യങ്ങളെ മറികടന്ന് ദൈവത്തിനു മുന്‍ഗണന നല്‍കാനുള്ള കാലമാണ് ആഗമനകാലമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. പ്രാര്‍ത്ഥനയിലൂടെയും മറ്റുള്ളവരെ കുറിച്ചുള്ള കരുതലിലൂടെയും ദൈവബന്ധത്തില്‍ വളരുന്നതില്‍ നാം ശ്രദ്ധയര്‍പ്പിക്കണം. ജാഗരൂകരായിരിക്കുക പ്രധാനമാണ്. ലോകത്തിന്‍റെ ശബ്ദഘോഷത്തില്‍ സ്വയം നഷ്ടപ്പെടാതെ പൂര്‍ണമായ ബോധത്തോടെ ജീവിക്കുക. അയല്‍വാസിയുടെ കണ്ണീരും ആവശ്യങ്ങളും അറിയുവാന്‍ ഇതു നമ്മെ പ്രാപ്തരാക്കും. ലോകത്തിന്‍റെ ഉദാസീനതകളേയും ക്രൂരതകളേയും എതിര്‍ക്കാനും അതിന്‍റെ നമ്മകളില്‍ സന്തോഷിക്കാനും ജാഗരൂകനായ ഒരു വ്യക്തിക്കു സാധിക്കും – മാര്‍പാപ്പ വിശദീകരിച്ചു. ആഗമനകാലത്തിലെ ആദ്യ ഞായറാഴ്ച സെ. പീറ്റേഴ്സ് അങ്കണത്തിലെ തീര്‍ത്ഥാടകരോടു ത്രികാലപ്രാര്‍ത്ഥനയ്ക്കു ശേഷം സംസാരിക്കുകയായിരു ന്നു അദ്ദേഹം.

ദൈവത്തോടുള്ള നമ്മുടെ ആഗ്രഹം പരിശോധിക്കുന്നതിനു നമ്മെ കാണാന്‍ വരുന്ന കര്‍ത്താവിനെ സ്വാഗതം ചെയ്യാനുള്ള സമയമാണ് ആഗമനകാലമെന്നു മാര്‍പാപ്പ പറഞ്ഞു. ക്രിസ്തുവിന്‍റെ പുനരാഗമനത്തിനു നമ്മെ ഒരുക്കാനാണ് അവന്‍ വരുന്നത്. ക്രിസ്തുവിനെ സ്വീകരിക്കാന്‍ നാം തയ്യാറാകുന്ന ഓരോ നേരവും ക്രിസ്തു നമ്മില്‍ വന്നുകൊണ്ടിരിക്കുകയാണ്. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരേയും വിധിക്കാന്‍ അന്ത്യത്തില്‍ അവന്‍ വീണ്ടും വരും – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org