ഭാര്യയുടെ മരണശേഷം ഡീക്കനു പൗരോഹിത്യം നല്‍കി

ഭാര്യയുടെ മരണശേഷം ഡീക്കനു പൗരോഹിത്യം നല്‍കി
Published on

അര്‍ജന്റീനയില്‍ 27 വര്‍ഷമായി സ്ഥിരം ഡീക്കനായി സേവനം ചെയ്യുകയായിരുന്ന ലൂയിസ് അവാഗ്ലിയാനോയ്ക്കു പൗരോഹിത്യം നല്‍കി. 68 കാരനായ അദ്ദേഹത്തിന്റെ ഭാര്യ 38 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2014-ല്‍ നിര്യാതയായിരുന്നു. രണ്ടു മക്കളുണ്ട്. അവര്‍ തിരുപ്പട്ടത്തില്‍ പങ്കെടുത്തു. ബിഷപ് കാര്‍ലോസ് ജോസ് ടെസെര ആയിരുന്നു കാര്‍മ്മികന്‍.

സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തു വിരമിച്ചയാളാണ് നവവൈദികന്‍. നിയമപഠനം പൂര്‍ത്തീകരിച്ച് അഭിഭാഷകവൃത്തിയിലേക്കു തിരിയാന്‍ സാഹചര്യമുണ്ടായിരിക്കെയാണ് അതൊഴിവാക്കി ഡീക്കനാകാനുള്ള പരിശീലനം നേടി ശുശ്രൂഷയാരംഭിച്ചത്. 1993-ലായിരുന്നു ഇത്. വിവാഹമെന്ന ദാനം മനോഹരമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org