ഫ്രാന്‍സിസ് പാപ്പായുടെ ആഫ്രിക്കന്‍ സന്ദര്‍ശനം മാറ്റിവച്ചു

ഫ്രാന്‍സിസ് പാപ്പായുടെ ആഫ്രിക്കന്‍ സന്ദര്‍ശനം മാറ്റിവച്ചു

ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണ സുഡാനിലേയ്ക്കും കോംഗോയിലേയ്ക്കും ജൂലൈ ആദ്യവാരം നടത്താനിരുന്ന ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനം മാറ്റി വച്ചതായി വത്തിക്കാന്‍ അറിയിച്ചു. പാപ്പായുടെ കാല്‍മുട്ടു വേദനയാണു കാരണം. വേദനയ്ക്ക് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചികിത്സകള്‍ കുഴപ്പത്തിലാക്കാതിരിക്കാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നും വത്തിക്കാന്‍ വക്താവ് പറഞ്ഞു. സന്ദര്‍ശനത്തിനുള്ള പുതിയ തീയതികള്‍ തീരുമാനിച്ചിട്ടില്ല. ജൂലൈ അവസാനവാരത്തില്‍ കാനഡ സന്ദര്‍ശനം നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. അതിനെ കുറിച്ചു വക്താവ് പരാമര്‍ശിച്ചില്ല.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org