റോമിലെ കത്തോലിക്ക ബസിലിക്കയില്‍ ആംഗ്ലിക്കന്‍ സഭാധ്യക്ഷന്റെ ആരാധന

റോമിലെ കത്തോലിക്ക ബസിലിക്കയില്‍ ആംഗ്ലിക്കന്‍ സഭാധ്യക്ഷന്റെ ആരാധന

റോമിലെ സെന്റോ ബര്‍ത്ത്‌ലോമിയ കാത്തലിക് ബസിലിക്കയില്‍ ആംഗ്ലിക്കന്‍ ആരാധനാക്രമം അനുസരിച്ചുള്ള കര്‍മ്മങ്ങള്‍ക്കു സഭാധ്യക്ഷനായ ആര്‍ച്ച്ബിഷന്‍ ജസ്റ്റിന്‍ വെല്‍ബി നേതൃത്വം നല്‍കി. ഈ അവസരത്തിന് അദ്ദേഹം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നന്ദി പറഞ്ഞു. ക്രൈസ്തവ പ്രാര്‍ത്ഥന വാരാചരണത്തില്‍ പങ്കെടുക്കുന്നതിനാണ് ആര്‍ച്ചുബിഷപ്പ് വെല്‍ബി റോമില്‍ എത്തിയിരുന്നത്. ആംഗ്ലിക്കന്‍ സഭയുടെ ആരാധനാകര്‍മ്മങ്ങള്‍ ഈ ബസിലിക്കയില്‍ നടത്താമെന്ന നിര്‍ദേശം വത്തിക്കാന്‍ ക്രൈസ്തവൈക്യ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ കുര്‍ട്ട് കോച്ച് ആണ് മുന്നോട്ടുവച്ചത്. അത് ആംഗ്ലിക്കന്‍ സഭ സ്വീകരിക്കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org