അക്യുത്തിസും ഫ്രസാത്തിയും: ലിയോ പതിനാലാമന്‍ പ്രഖ്യാപിച്ച പ്രഥമ വിശുദ്ധര്‍

അക്യുത്തിസും ഫ്രസാത്തിയും: ലിയോ പതിനാലാമന്‍ പ്രഖ്യാപിച്ച പ്രഥമ വിശുദ്ധര്‍
Published on

ലിയോ പതിനാലാമന്‍ മാര്‍പാപ്പ അധികാരത്തിലെത്തിയ ശേഷം അള്‍ത്താരയിലേക്ക് ഉയര്‍ത്തുന്ന ആദ്യ വിശുദ്ധരായി മാറിയിരിക്കുകയാണ് ഇറ്റലിക്കാരായ പിയര്‍ ജോര്‍ജിയോ ഫ്രസാത്തിയും കാര്‍ലോ അക്യുത്തിസും. യുവജനങ്ങള്‍ക്ക് പ്രിയങ്കരരായ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് ആകര്‍ഷകമായ ടീഷര്‍ട്ടുകളും മറ്റുമണിഞ്ഞ് അനേകായിരം യുവജനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു.

യുവ സ്വര്‍ഗീയ മധ്യസ്ഥരിലൂടെ യുവജനങ്ങളെ കത്തോലിക്കാവിശ്വാസത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള നിര്‍ണ്ണായകമായ ഒരു ചുവടു വയ്പ്പായിരിക്കും ഈ പ്രഖ്യാപനം എന്ന് പൊതുവേ കരുതപ്പെടുന്നു. കുടുംബാംഗങ്ങള്‍ അടക്കം കാര്‍ലോ അക്യുത്തിസിനെ നേരിട്ടറിയുന്നവരുടെ സാന്നിധ്യവും ഈ പ്രഖ്യാപന ചടങ്ങിനെ വ്യത്യസ്തമാക്കി. മരണമടയുമ്പോള്‍ അക്യുത്തിസിന് 15 ഉം ഫ്രസാത്തിക്ക് 24 ഉം ആയിരുന്നു പ്രായം. ഇരുവരും തികച്ചും സാധാരണക്കാരായി ജീവിച്ചവരുമായിരുന്നു.

പ്രഖ്യാപന ചടങ്ങില്‍ ലിയോ മാര്‍പാപ്പ 2 പുതിയ വിശുദ്ധരെ ക്കുറിച്ചും വിശദമായി സംസാരിച്ചു. മുമ്പ് വിശുദ്ധരായി പ്രഖ്യാപി ക്കുന്ന വ്യക്തികളെക്കുറിച്ച് മാര്‍പാപ്പമാര്‍ ഇത്രയും ദീര്‍ഘമായി സംസാരിക്കുക പതിവില്ല. സോളമനെ പോലെ, യേശുവും ആയിട്ടുള്ള സൗഹൃദവും ദൈവത്തിന്റെ പദ്ധതികളെ വിശ്വസ്തതാപൂര്‍വം പിന്തുടരുന്നതുമാണ് പുതിയ വിശുദ്ധരുടെ രണ്ട് സവിശേഷതകളെന്ന് ലിയോ മര്‍പാപ്പ പറഞ്ഞു.

ലൗകികമായ ഏത് പരിശ്രമങ്ങളെക്കാളും മഹത്തായത് ഇതാണ്. ഒട്ടും മടിച്ചു നില്‍ക്കാതെ സ്വയം ഉപേക്ഷിക്കാനും ദൈവം തന്റെ ആത്മാവില്‍ നിന്ന് വാഗ്ദാനം ചെയ്യുന്ന ബുദ്ധിയുടെയും ശക്തിയുടെയും ഒപ്പം ഇറങ്ങിപ്പുറപ്പെടാനുമാണ് അവിടുന്ന് നമ്മെ വിളിക്കുന്നത്. ദൈവ വചനം ശ്രവിക്കുന്നതി നായി, നമ്മുടെ സ്വന്തം വസ്തു ക്കളില്‍ നിന്നും ആശയങ്ങളില്‍ നിന്നും നാം എത്രത്തോളം സ്വയം ശൂന്യരാക്കുന്നുവോ അത്രത്തോളം നാം ദൈവത്തില്‍ നിന്ന് സ്വീകരിക്കും, പാപ്പാ പറഞ്ഞു.

വിശുദ്ധ പദപ്രഖ്യാപനത്തോട് അനുബന്ധിച്ച് നടത്തിയ ദിവ്യബലിയില്‍ രണ്ടായിരത്തോളം വൈദികരാണ് മാര്‍പാപ്പയുടെ സഹകാര്‍മ്മികരായത്. വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് എത്തിയ എഴുപതിനായിരത്തോളം പേര്‍ ദിവ്യബലിയില്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org