ഫ്രാന്‍സിസ്‌കന്‍ പള്ളികളിലെ പുല്‍ക്കൂടിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ദണ്ഡവിമോചനം

ഫ്രാന്‍സിസ്‌കന്‍ പള്ളികളിലെ പുല്‍ക്കൂടിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് 	ദണ്ഡവിമോചനം

പ. മറിയത്തിന്റെ അമലോത്ഭവത്തിരുനാളായ ഡിസംബര്‍ 8 മുതല്‍ ഉണ്ണീശോയുടെ കാഴ്ചവയ്പ് തിരുനാളായ ഫെബ്രുവരി രണ്ടു വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും ഫ്രാന്‍സിസ്‌കന്‍ പള്ളിയിലെ പുല്‍ക്കൂടിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ ദണ്ഡവിമോചനം പ്രഖ്യാപിച്ചു. വി. ഫ്രാന്‍സിസിന്റെ സന്യാസനിയമങ്ങള്‍ സഭ അംഗീകരിച്ചു നല്‍കിയതിന്റെയും വിശുദ്ധന്‍ ആദ്യമായി പുല്‍ക്കൂട് നിര്‍മ്മിച്ച് ക്രിസ്മസ് ആഘോഷിച്ചതിന്റെയും എണ്ണൂറാം വാര്‍ഷികമാണിത്. ഇതോടനുബന്ധിച്ചാണ് ഈ ദണ്ഡവിമോചനം പ്രഖ്യാപിച്ചിട്ടുള്ളത്. ഫ്രാന്‍സിസ്‌കന്‍ സന്യാസസമൂഹങ്ങളോ സംഘടനകളോ നടത്തുന്ന പള്ളികളില്‍ ഒരുക്കിയിട്ടുള്ള പുല്‍ക്കൂടുകള്‍ക്കു മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ദണ്ഡവിമോചനം പ്രഖ്യാപിക്കണമെന്ന അഭ്യര്‍ത്ഥന അപ്പസ്‌തോലിക് പെനിറ്റെന്‍ഷ്യറി അംഗീകരിക്കുകയായിരുന്നു. ഉപാധികള്‍ക്കു വിധേയമായി ലഘുപാപങ്ങളില്‍ നിന്നു മോചനം നല്‍കുന്നതാണ് ദണ്ഡവിമോചനം. കുമ്പസാരിച്ചു വി.കുര്‍ബ്ബാന സ്വീകരിച്ചിരിക്കുക, പാപ്പായുടെ നിയോഗങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക തുടങ്ങിയവയാണ് ഉപാധികള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org